റോഡ് കൈയ്യേറി പച്ചക്കറിക്കച്ചവടം നടത്തിയവരെ ഒഴിപ്പിച്ചു

footpathvadakara-03
SHARE

മുന്നറിയിപ്പ് അവഗണിച്ച് റോഡ് കൈയ്യേറി പച്ചക്കറിക്കച്ചവടം നടത്തിയവരെ ഒഴിപ്പിച്ചു. കോഴിക്കോട് വടകര നഗരത്തില്‍ തിരക്കേറിയ ഇടത്ത് വ്യാപകമായി അനധികൃത കച്ചവടം നടത്തിയവരെയാണ് നഗരസഭ ആരോഗ്യവിഭാഗം ഒഴിപ്പിച്ചത്. 

വടകര ടൗണ്‍ ഹാളിനും കോണ്‍വന്റിനുമിടയിലായിരുന്നു നടപ്പാത കൈയ്യടക്കിയുള്ള കച്ചവടം. പച്ചക്കറി വ്യാപാരികളായിരുന്നു കൂടുതല്‍. തിരക്കേറിയ പാതയോട് ചേര്‍ന്നുള്ള കച്ചവടം പൊതുജനങ്ങള്‍ക്കും പ്രതിസന്ധിയായി. നാട്ടുകാരും അംഗീകൃത കച്ചവടക്കാരും ഒരുപോലെ പരാതി അറിയിച്ചു. പിന്നാലെ നഗരസഭ ആരോഗ്യവിഭാഗമെത്തി മുന്നറിയിപ്പ് നല്‍കി. ചിലരെ പിടികൂടി താക്കീത് നല്‍കുകയും ചെയ്തു. 

ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയെങ്കിലും അടുത്തദിവസം അതേ വ്യാപാരികള്‍ വീണ്ടും നടപ്പാത കൈയ്യേറി കച്ചവടം തുടര്‍ന്നു. ഇതോടെയാണ് നിര്‍ബന്ധപൂര്‍വം ഒഴിപ്പിച്ചത്. 

പിടികൂടിയ വ്യാപാരികളില്‍ നിന്ന് പിഴ ഈടാക്കി. ആവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കും. തുടര്‍ പരിശോധനയുണ്ടാകുമെന്നും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

MORE IN KERALA
SHOW MORE
Loading...
Loading...