ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുളള സ്കോളര്‍ഷിപ് തുക വെട്ടിക്കുറച്ചു; കുട്ടികൾ ദുരിതത്തിൽ

Specials-HD-Thumb-Disabled-Pension
SHARE

ഭിന്നശേഷിവിദ്യാര്‍ഥികള്‍ക്കുളള സ്കോളര്‍ഷിപ് തുക വെട്ടിക്കുറച്ചു. യാത്രാബത്തയിനത്തില്‍ നല്കിയിരുന്ന പന്ത്രണ്ടായിരം രൂപ നല്കേണ്ടെന്നാണ് തുകയനുവദിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കുളള സര്‍ക്കാര്‍ നിര്‍ദേശം. കോവിഡ് അവധിയുടെ പേരില്‍ യുണിഫോം അലവന്‍സും വെട്ടിക്കുറയ്ക്കാന്‍ നീക്കമുണ്ട്. 

പതിനാല് വയസുണ്ട് ലഗാന മോള്‍ക്ക്...ഒാട്ടിസം ബാധിച്ച ഇവള്‍ക്ക് സംസാരിക്കാനോ എഴുന്നേററ് നടക്കാനോ ഒന്നും കഴിയില്ല...കണ്ണൊന്ന് തെററാതിരിക്കാന്‍ അടുക്കളപ്പണി പോലും ഇവളുടെ ഒപ്പമിരുന്ന് ചെയ്യും അമ്മ ബിന്ദു...തിരുവനന്തപുരത്ത് കരിമഠം കോളനിയിലെ കൊച്ചു വീട്ടില്‍ ജീവിതത്തിന്റെ രണ്ടററവും കൂട്ടി മുട്ടിക്കാന്‍ പാടുപെടുന്ന ഇവരുടെ,  സര്‍ക്കാര്‍ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരുന്നുവെന്ന വാക്കുകളിലെ യാഥാര്‍ഥ്യമാണ് ഞങ്ങളന്വേഷിച്ചത്....മകളുടെ വാര്‍ഷിക സ്കോളര്‍ഷിപ് തുകയിനത്തില്‍ 28500 രൂപ ലഭിച്ചിരുന്നു. ഇതില്‍ 12000 രൂപ യാത്രാബത്ത ഇനത്തിലാണ് നല്കിയിരുന്നത്. കോവിഡിനേത്തുടര്‍ന്ന് സ്കൂളുകള്‍ അടച്ചതിനാല്‍ യാത്രാബത്ത നല്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. 

തൊട്ടപ്പുറത്തെ വീട്ടില്‍ ആദിത്യന്റെ അമ്മ സിന്ധുവിനും ദുരിത കഥയേ പറയാനുളളു. ഇങ്ങനെ ഒരുപാട് അമ്മയച്ഛന്മാര്‍...സ്കൂളുകള്‍ അടച്ചതോടെ പല രക്ഷിതാക്കളും കുട്ടികളെ പരിചരിക്കാന്‍ ജോലികളഞ്ഞും വീട്ടിലിരിപ്പാണ്. ഒാഡിറ്റ് പ്രശ്നം വരുമെന്നും യാത്ര ചെയ്യാതെ യാത്രാബത്ത അനുവദിക്കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. കുട്ടികളുടെ  അവസ്ഥ പരിഗണിച്ച്  പ്രത്യേക തീരുമാനം വേണമെന്നാണ് കരുതല്‍ മുഖമുദ്രയാക്കിയ സര്‍ക്കാരിനോട് ഈ അമ്മമാരുടെ അപേക്ഷ.

MORE IN KERALA
SHOW MORE
Loading...
Loading...