വേളി ടൂറിസ്റ്റ് വില്ലേജിലെ കുഞ്ഞൻ ട്രെയിൻ സഞ്ചാരികളുമായി യാത്ര തുടങ്ങി

mini-train-03
SHARE

കാത്തിരിപ്പിനൊടുവിൽ വേളി ടൂറിസ്റ്റ് വില്ലേജിലെ കുഞ്ഞൻ ട്രെയിൻ സഞ്ചാരികളുമായി യാത്ര തുടങ്ങി . ഇനി വേളിയിലെത്തുന്ന സഞ്ചാരികൾക്ക് കായലും കടലും കണ്ട് കുഞ്ഞൻ ട്രെയിനിൽ ഉല്ലാസ യാത്ര നടത്താം. ആദ്യ ട്രെയിന്‍ യാത്ര നടത്തിയ കുട്ടികള്‍ അനുഭവം പങ്കുവെച്ചു.

ഇന്ത്യൻ റെയിൽവേയുടെ മാതൃകയിലുള്ള ഈ കുഞ്ഞൻ ട്രെയിനില്‍ സഞ്ചരിച്ചാല്‍ വിശാലമായ കാഴ്ചയാണ് കാത്തിരിക്കുന്നത് . ടൂറിസ്റ്റ് വില്ലേജിനുള്ളിൽ രണ്ടു കിലോമീറ്ററോളം ദൂരത്തിലാണ് ഈ ട്രെയിൽ ഓടുക. വേളി ടൂറിസ്റ്റ് വില്ലേജിന്റെ മുദ്രയായ ശംഖും ചുറ്റിയൊരു യാത്ര സഞ്ചാരികൾക്ക് പുത്തനനുഭം സമ്മാനിക്കുന്നു. യാത്രയുടെ അനുഭവം കുട്ടി സഞ്ചാരികള്‍ പങ്കുവെച്ചു 

ആവി എഞ്ചിൻ മാതൃകയിലുള്ള എൻജിനും മൂന്നു ബോഗികളുമാണ് തയ്യാറാക്കിയിരിക്കുന്നത്. അധികം പോക്കറ്റ് ചോരാതെ കാഴ്ചകള്‍ കാണാമെന്നത് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.  മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 

പൂർണ്ണമായും വൈദ്യുതിയിലാണ് ട്രെയിൻ ഓടുന്നത്. ഒരേ സമയം 48 പേർക്ക് സഞ്ചരിക്കാമെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 24 പേർക്ക് മാത്രമേ ടിക്കറ്റ് നൽകുകയുള്ളൂ . ഓരോ യാത്രയ്ക്കു ശേഷവും ബോഗികൾ അണുനശീകരണവും നടത്തും. രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് സർവ്വീസ് 

MORE IN KERALA
SHOW MORE
Loading...
Loading...