കണ്ണൂരിലെ മാട്ടൂല്‍ പഞ്ചായത്തിലേക്ക് ജനവിധി തേടി ഒരു ലക്ഷദ്വീപുകാരി

farisha-candidate-02
SHARE

കണ്ണൂരിലെ മാട്ടൂല്‍ പഞ്ചായത്തിലേക്ക് ജനവിധി തേടി ഒരു ലക്ഷദ്വീപുകാരി. യുഡിഎഫ് സ്ഥാനാര്‍ഥിയായാണ് അധ്യാപികയായ  ഫാരിഷ മത്സരിക്കുന്നത്.

മാട്ടൂല്‍ പഞ്ചായത്തിലെ ഒമ്പാതാം വാര്‍ഡിലാണ് ഫാരിഷ ജനവിധി തേടുന്നത്. പ്ലസ് ടു വരെ പഠിച്ചത് ലക്ഷദ്വീപില്‍. തുടര്‍ന്ന് എറണാകുളം മഹാരാജാസില്‍ ബിരുദ പഠനം. കോളജ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.  വിവാഹം കഴിഞ്ഞതോടെ മാട്ടൂലിലെത്തി. ലൈവ് മാട്ടൂല്‍ ലേഡീസ് വിങ്സിലൂടെ സേവന പ്രവര്‍ത്തന രംഗത്ത് സജീവമായ ഫാരിഷ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയത്. മാട്ടൂല്‍ എം യു പി സ്കൂളിലെ അധ്യാപിക കൂടി ആയതിനാല്‍ നാട്ടുകാര്‍ക്ക് സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സ്ത്രീകള്‍ക്കുള്ള സൗജന്യ പി എസ് സി പരിശീലനത്തിന് നേതൃത്വം നല്‍കുന്നു.

മാപ്പിളപ്പാട്ട് ഗായകന്‍ ആബിദ് കണ്ണൂരിന്‍റെ ഭാര്യയാണ്. യുഡിഎഫിന്‍റെ ശക്തികേന്ദ്രമായ മാട്ടൂലില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന പ്രതീക്ഷയാണ് സ്ഥാനാര്‍ഥി പങ്കുവെക്കുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...