സ്ഥാനാര്‍ഥി വോട്ടര്‍മാരുടെ ചിത്രങ്ങള്‍ വരച്ചു നല്‍കി വോട്ടുറപ്പിക്കുന്നു

drawing-candidate-03
SHARE

വോട്ടര്‍മാരുടെ മനസില്‍ ഇടംപിടിക്കാന്‍ പലപോസിലുള്ള സ്വന്തം ചിത്രങ്ങളാണ് സ്ഥാനാര്‍ഥികള്‍ നാടെങ്ങും ഉപയോഗിക്കുന്നത്. എന്നാല്‍ കോട്ടയം രാമപുരത്തെ ഒരു സ്ഥാനാര്‍ഥി വോട്ടര്‍മാരുടെ ചിത്രങ്ങള്‍ വരച്ചു നല്‍കിയാണ് വോട്ടുറപ്പിക്കുന്നത്. മേതിരി വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ദീപു സി.ജിക്കു വേണ്ടിയാണ് വ്യത്യസ്തമായ പ്രചാരണം.

ഈ വരകള്‍ക്കിടയിലൂടെയാണ് ദീപു സി.ജി വോട്ടര്‍മാരുടെ മനസില്‍ ഇടം കണ്ടെത്തുന്നത്. മിനിറ്റുകള്‍ക്കകം വീട്ടുകാരനെ പേപ്പറിലേക്ക് ആവാഹിക്കുന്നത് കാരിക്കേച്ചറിസ്റ്റായ സുഹൃത്ത് സനീഷ് ദിവാകരന്‍. ദീപുവിനെ വിജയിപ്പിക്കാന്‍ മുവാറ്റുപുഴക്കാരനായ സുഹൃത്ത് 

വാര്‍ഡില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ്. കഴിഞ്ഞ തവണ 146 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. കേരള കോണ്‍ഗ്രസിലൂടെ യുഡിഎഫാണ് വിജയിച്ചത്. ഇത്തവണ ജോസ് വിഭാഗത്തിന്‍റെ മുന്നണി മാറ്റത്തോടെ യുഡിഎഫ് വോട്ടുകളില്‍ വിള്ളല്‍ വീഴും. ഇത് മുതലെടുത്ത് വിജയം ഉറപ്പിക്കാമെന്ന വിശ്വാസത്തിലാണ് ദീപുവും എന്‍ഡിഎയും. പ്രചാരണത്തിലെ പുതുമയും.

തൃശൂര്‍ ആറാട്ടുപുഴയില്‍ ഒരേ വാര്‍ഡില്‍ ദമ്പതികള്‍ സ്ഥാനാര്‍ഥികളാണ്. പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കുമാണ് ദമ്പതികള്‍ മല്‍സരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്തിന്റെ ആറാട്ടുപുഴ ഡിവിഷനിലേക്കാണ് ഭര്‍ത്താവ് വിശ്വനാഥന്‍ മല്‍സരിക്കുന്നത്. ഭാര്യ സരിതയാകട്ടെ വല്ലച്ചിറ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലേക്ക് ജനവിധി തേടുന്നു. ഏഴാം വാര്‍ഡിലെ വോട്ടിങ് മെഷീനില്‍ ഭാര്യയുടേയും ഭര്‍ത്താവിന്റേയും പേരുകള്‍ വോട്ടര്‍മാര്‍ക്കു കാണാം. ദമ്പതികള്‍ക്ക് ടിക്കറ്റ് നല്‍കിയത് ബി.ജെ.പിയാണ്. ദമ്പതികള്‍ നേരത്തെ പഞ്ചായത്തംഗങ്ങളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വല്ലച്ചിറ ഏഴാം വാര്‍ഡിലെ പോസ്റ്റുകളിലും ചുമരെഴുത്തിലും ദമ്പതികളും പേരുകള്‍ കാണാം. നിലവില്‍ രണ്ടും ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ്. ദമ്പതികള്‍ ഒന്നിച്ച് സ്ഥാനാര്‍ഥികളുടെ റോളില്‍ വോട്ടഭ്യര്‍ഥിക്കാന്‍ വരുമ്പോള്‍ നാട്ടുകാര്‍ക്ക് കൗതുകമാണ്.

MORE IN KERALA
SHOW MORE
Loading...
Loading...