കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ് കുട്ടിക്കൂട്ടങ്ങള്‍ക്ക് കളിചിരികളുടെ ദിനങ്ങൾ

children-selection-05
SHARE

തിരഞ്ഞെടുപ്പ് ഒരു കുട്ടിക്കളിയല്ല. എന്നാല്‍ സ്കൂളില്ലാത്ത കോവിഡ് കാലത്ത് നടക്കുന്ന ഈ തിരഞ്ഞെടുപ്പ് കുട്ടിക്കൂട്ടങ്ങള്‍ക്ക് കളിചിരികളുടെ ദിനങ്ങളാണ്. മലപ്പുറം പരപ്പനങ്ങാടിയില്‍ നിന്നുള്ള ഒരു കൊച്ചു തിരഞ്ഞെടുപ്പ് വിശേഷം കാണാം.

കൊച്ചുകൂട്ടൂകാരെ കാണാന്‍ ട്രെയിന്‍ കയറിപോകണമെന്ന് നിര്‍ബന്ധമില്ല. പരപ്പനങ്ങാടി നഗരസഭയിലെ ഇരുപത്തിരണ്ടാം ഡിവിഷനിലെത്തിയാലും ഈ സൗഹൃദ കാഴ്ച്ച കാണാം. തിരഞ്ഞെടുപ്പിനെ കുറിച്ച് പകുതി പേര്‍ക്കും അറിയില്ലെങ്കിലും വോട്ടുപിടിത്തവും പാട്ടും ഡാന്‍സുമൊക്കെയായി ഇവര്‍ സജീവമാണ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍.പി.ഹംസക്കോയക്കുവേണ്ടിയാണ് വോട്ടുതേടല്‍. രാഷ്ട്രീയത്തിന്റെ ആശയങ്ങള്‍ക്കപ്പുറം സൗഹൃദത്തില്‍ കെട്ടിപൊക്കിയ ഈ തിരഞ്ഞെടുപ്പ് ഓഫിസാണ് കളിത്താവളം.

MORE IN KERALA
SHOW MORE
Loading...
Loading...