തൃശൂര്‍ ആറാട്ടുപുഴയില്‍ ഒരേ വാര്‍ഡില്‍ ദമ്പതികള്‍ സ്ഥാനാര്‍ഥികൾ

election
SHARE

തൃശൂര്‍ ആറാട്ടുപുഴയില്‍ ഒരേ വാര്‍ഡില്‍ ദമ്പതികള്‍ സ്ഥാനാര്‍ഥികളാണ്. പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കുമാണ് ദമ്പതികള്‍ മല്‍സരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്തിന്റെ ആറാട്ടുപുഴ ഡിവിഷനിലേക്കാണ് ഭര്‍ത്താവ് വിശ്വനാഥന്‍ മല്‍സരിക്കുന്നത്. ഭാര്യ സരിതയാകട്ടെ വല്ലച്ചിറ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലേക്ക് ജനവിധി തേടുന്നു. ഏഴാം വാര്‍ഡിലെ വോട്ടിങ് മെഷീനില്‍ ഭാര്യയുടേയും ഭര്‍ത്താവിന്റേയും പേരുകള്‍ വോട്ടര്‍മാര്‍ക്കു കാണാം. ദമ്പതികള്‍ക്ക് ടിക്കറ്റ് നല്‍കിയത് ബി.ജെ.പിയാണ്. ദമ്പതികള്‍ നേരത്തെ പഞ്ചായത്തംഗങ്ങളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വല്ലച്ചിറ ഏഴാം വാര്‍ഡിലെ പോസ്റ്റുകളിലും ചുമരെഴുത്തിലും ദമ്പതികളും പേരുകള്‍ കാണാം. നിലവില്‍ രണ്ടും ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ്. ദമ്പതികള്‍ ഒന്നിച്ച് സ്ഥാനാര്‍ഥികളുടെ റോളില്‍ വോട്ടഭ്യര്‍ഥിക്കാന്‍ വരുമ്പോള്‍ നാട്ടുകാര്‍ക്ക് കൗതുകമാണ്.

ദമ്പതികള്‍ക്ക് നാട്ടിലുള്ള സ്വീകാര്യത വോട്ടാക്കി മാറ്റാനാണ് ബി.ജെ.പി. ഇരുവര്‍ക്കും സീറ്റു നല്‍കിയത്. 

MORE IN KERALA
SHOW MORE
Loading...
Loading...