വാഗ്ദാനം ലംഘിച്ചാല്‍ രാജിവയ്ക്കുമോ? മുന്നണികളോട് ചെല്ലാനംകാർ ചോദിക്കുന്നു

chellanam-sangamam-05
SHARE

തിരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചാല്‍ രാജിവയ്ക്കുമോ?. വര്‍ഷങ്ങളായി കടലാക്രമണത്തില്‍ പൊറുതിമുട്ടുന്ന കൊച്ചിയിലെ ചെല്ലാനംകാരാണ് മുന്നണികളോട് ഈ ചോദ്യം ഉന്നയിക്കുന്നത്. ചെല്ലാനം ജനകീയവേദി സംഘടിപ്പിച്ച ജനകീയ സംവാദത്തില്‍ പക്ഷെ എല്‍.ഡി.എഫ് പങ്കെടുത്തില്ല.

തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കടലാക്രമണത്തിന് പരിഹാരമായി എന്ത് പദ്ധതിയാണ് നിങ്ങള്‍ക്ക് അവതരിപ്പിക്കാനുള്ളത്. വര്‍ഷങ്ങായുള്ള ഈ ചോദ്യത്തിന് ഉത്തരമില്ലാത്തതിനാല്‍ ഇക്കുറി തിരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചാല്‍ രാജിവയ്ക്കുമോ എന്ന് ചോദിക്കുകയാണ് ചെല്ലാനംകാര്‍. രാജിയില്ല. പക്ഷെ ആവശ്യം േനടിെയടുക്കാന്‍ മരിക്കും. പറയുന്നത് പതിനേഴാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.ടി.ആന്റണി.

രാജിവയ്ക്കില്ല. താന്‍ ഉള്‍പ്പടെയുള്ള ബി.ജെ.പി സ്ഥാനാര്‍ഥികളെ ജയിപ്പിച്ചാല്‍ ആവശ്യം നേടുന്നതുവരെ സമരരംഗത്ത്  ഉണ്ടാകുമെന്ന് പറഞ്ഞത് 21ാം വാര്‍ഡില്‍ മല്‍സരിക്കുന്ന പ്രവീണ്‍ ദാമോദര പ്രഭു. 

ഇതാദ്യമായി ചെല്ലാനത്തെ 21 വാര്‍ഡുകളിലും മല്‍സരിക്കുന്ന ട്വന്റി ട്വന്റിക്കും നിലപാടുണ്ട്.മുന്നണികളുടെ അവകാശവാദം തുടരുമ്പോള്‍ റോഡരികില്‍ തള്ളിയ ചില വാഗ്ദാനങ്ങള്‍ ഞങ്ങള്‍ക്ക് കാട്ടിത്തന്നു ചെല്ലാനംകാര്‍. കടലാക്രമണം ചെറുക്കാന്‍ ലക്ഷങ്ങള്‍ മുടക്കി കൊണ്ടുവന്ന ജിയോ ട്യൂബുകള്‍ റോഡരികില്‍ തള്ളിയിട്ട് മാസങ്ങളായി. അടക്കാനാകാത്ത ചിരിതതൂകി അതില്‍ സ്ഥാനാര്‍ഥികളുടെ പോസ്റ്ററും.

MORE IN KERALA
SHOW MORE
Loading...
Loading...