തിരിച്ചടിയായി സാമ്പത്തിക പ്രതിസന്ധി; തലസ്ഥാനത്ത് യുഡിഎഫിന് അഭിമാന പോരാട്ടം

udf
SHARE

അധികാരം പിടിക്കുകയെന്നതിനപ്പുറം അഭിമാനം സംരക്ഷിക്കാന്‍ കൂടിയുള്ളതാണ് യു.ഡി.എഫിന് തിരുവനന്തപുരം കോര്‍പ്പറേഷനിലെ പോരാട്ടം. എന്നാല്‍ മല്‍സരത്തിന്റെ അവസാനഘട്ടത്തിലേക്കെത്തുമ്പോഴും ചില വാര്‍ഡുകളിലെ പ്രചാരണം ശക്തിപ്രാപിച്ചില്ല. സാമ്പത്തിക പ്രതിസന്ധിയുള്‍പ്പെടെ തിരിച്ചടിയാകുമ്പോള്‍ സ്ഥാനാര്‍ഥികളുടെ വ്യക്തിഗത മികവിലാണ് പ്രതീക്ഷ മുഴുവന്‍. 

തലസ്ഥാനത്ത് യു.ഡി.എഫിന് ഏറ്റവും വലിയ തിരിച്ചടിയുണ്ടായ ഭരണകാലമാണ് കഴിഞ്ഞുപോകുന്നത്. ബി.ജെ.പിക്കും പിന്നിലായ അവസ്ഥയില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഈ തിരഞ്ഞെടുപ്പിലെ ലക്ഷ്യം. അത് യാഥാര്‍ഥ്യമാകണമെങ്കില്‍ 2015ല്‍ എല്‍.ഡി.എഫും ബി.ജെ.പിയും തട്ടിയെടുത്ത വാര്‍‍ഡുകള്‍ തിരിച്ചുപിടിക്കുകയാണ് ആദ്യ കടമ്പ. 

വഴുതക്കാടും ശാസ്തമംഗലവും കുന്നുകുഴിയും ഉള്‍പ്പെടെ പത്തിലേറെ വാര്‍ഡുകളില്‍ തിരിച്ചുപിടിക്കാനാവുന്ന മല്‍സരം ഇതിനകം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. തീരദേശത്തും നഗരമേഖലയിലുമായി പരമ്പരാഗത വാര്‍ഡുകള്‍ നിലനിര്‍ത്താനാവുമെന്നും പ്രതീക്ഷിക്കുന്നു. കോര്‍പ്പറേഷനിലെ വികസനമില്ലായ്മയും സംസ്ഥാന സര്‍ക്കാരിനെതിരായ വിവാദങ്ങളുമാണ് ആയുധമാക്കുന്നത്. പക്ഷെ ഇരുപതോളം വാര്‍‍ഡുകളിലെ പ്രചാരണത്തില്‍ യു.ഡി.എഫ് പിന്നിലാണ്. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാത്തതാണ് കാരണം. അതിനൊപ്പം സാമ്പത്തിക പ്രതിസന്ധിയും തിരിച്ചടിയായിട്ടുണ്ടെന്ന് സ്ഥാനാര്‍ഥികള്‍ തന്നെ സമ്മതിക്കുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...