ആരാണ് യഥാര്‍ഥ യുഡിഎഫ് സ്ഥാനാര്‍ഥി?; തിരുവല്ലയിൽ ആകെ കണ്‍ഫ്യൂഷൻ

thiruvalla-udf-confussion
SHARE

തിരുവല്ല നഗരസഭയില്‍ രണ്ടു വാര്‍ഡുകളില്‍ യഥാര്‍ഥ യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്നറിയാത്ത ആശയക്കുഴപ്പത്തിലാണ് പ്രവര്‍ത്തകരും വോട്ടര്‍മാരും. തങ്ങളാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെന്നവകാശപ്പെട്ടാണ് നാലു സ്ഥാനാര്‍ഥികളുടെയും പോസ്റ്ററുകളും പ്രചാരണവുമെല്ലാം. സ്ഥാനാര്‍ഥികള്‍ക്ക് ഔദ്യോഗിക ചിഹ്നവും ലഭിച്ചതോടെ വെട്ടിലായിരിക്കുകയാണ് ആശയക്കുഴപ്പം ഇരട്ടിയായി. തിരുവല്ല നഗരസഭയിലെ എട്ട്, 11 വാര്‍ഡുകളിലെ വോട്ടര്‍മാരും യുഡിഎഫ് പ്രവര്‍ത്തകരും കണ്‍ഫ്യൂഷനിലാണ്. ആരാണ് യഥാര്‍ഥ യുഡിഎഫ് സ്ഥാനാര്‍ഥി എന്നതിലാണ് ആശയക്കുഴപ്പം. എട്ടാംവാര്‍ഡില്‍  കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തെ  ശാന്തമ്മ മാത്യുവും കോണ്‍ഗ്രസിലെ റെജിനോള്‍ഡ് വര്‍ഗീസും ഓരേസമയം തങ്ങളാണ് യുഡിഎഫ് സ്ഥാനാര്‍ഥി എന്ന് അവകാശപ്പെടുന്നു. രണ്ടുപേര്‍ക്കും പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹനവുമുണ്ട്. 

യുഡിഎഫിലുണ്ടായ ധാരണയനുസരിച്ച് സിറ്റിങ് കൗണ്‍സിലറായ ശാന്തമ്മയ്ക്കാണ് സീറ്റ്. റെജിനോള്‍ഡിനും പാര്‍ട്ടി ചിഹ്നം കിട്ടി. 11–ാം വാര്‍ഡിലും ഇതുതന്നെയാണ് സ്ഥിതി. ഇവിടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ജേക്കബ് ജോര്‍ജ് മനക്കലിനാണ് യുഡിഎഫ് സീറ്റ് ലഭിച്ചത്.എന്നാല്‍ ആര്‍എസ്പിയുടെ ഒൗദ്യോഗിക ചിഹ്നത്തില്‍ മധുസൂധന്‍പിള്ളയും മല്‍സരിക്കുന്നു.തങ്ങള്‍ക്കനുവദിച്ച സീറ്റില്‍ മറ്റുകക്ഷികള്‍ വന്നതില്‍ അമര്‍ഷത്തിലാണ് ജോസഫ് പക്ഷം 

ചില ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ് ഇത്തരം നീക്കങ്ങളെന്നാണ് കേരള കോണ്‍ഗ്രസിന്‍റെ പരാതി. എല്ലാ സ്ഥാനാര്‍ഥികളും പ്രചരണം ഊര്‍ജിതമാക്കിയതോടെ ആരോട് പിന്‍മാറാന്‍ പറയും എന്നറിയാതെ ബുദ്ധിമുട്ടുകയാണ് യുഡിഎഫ് നേതൃത്വം. തിരുവല്ലയില്‍ 13 വാര്‍ഡുകളിലാണ് ജോസഫ് പക്ഷം മല്‍സരിക്കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...