മിമിക്രിയിലൂടെ ഹൃദയങ്ങൾ കീഴടക്കി ദേവനന്ദ; വൈറലായി വിഡിയോ

devananda-25
SHARE

അനുകരണ കലയിലൂടെ സമൂഹമാധ്യമങ്ങളിൽ താരമാണ് കട്ടപ്പന പുളിയൻമല സ്വദേശിനി ദേവനന്ദ രതീഷെന്ന അഞ്ചാം ക്ലാസ്സുകാരി.  സിനിമാ താരങ്ങളെയും ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടേയുമൊക്കെ  ഭാവങ്ങൾ തന്മയത്വത്തോടെയാണ് ഈ മിടുക്കി   അനുകരിക്കുന്നത്.

മോഹന്‍ലാൽ ചിത്രം കന്മദത്തിൽ കെ പി എസി ലളിത അവതരിപ്പിച്ച കഥാപാത്രത്തെ മിഴിവോടെ അവതരിപ്പിച്ചിരിക്കുകയാണ് ദേവനന്ദ. വിഡിയോ കണ്ട കെ പി എ സി ലളിത, ദേവനന്ദയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ദേവാസുരത്തിൽ രേവതി അനശ്വരമാക്കിയ ഭാനുപ്രിയ എന്ന കഥാപാത്രത്തേയും,  കിലുക്കത്തിൽ  ഇന്നസെന്റ്  അവതരിപ്പിച്ച  കിട്ടുണ്ണിയെയും  ദേവനന്ദ അനുകരിച്ചതും വൈറലായിരുന്നു.

ദേവനന്ദ രണ്ടു ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ലോക്ക് ഡൌൺ കാലത്ത്  സമൂഹമാധ്യമങ്ങളിൽ സംഘടിപ്പിച്ച  അഭിനയ മത്സരങ്ങളിൽ 50ലധികം പുരസ്കാരങ്ങളും ഈ മിടുക്കി സ്വന്തമാക്കിയിട്ടുണ്ട്. ഭാവിയില്‍ അഭിനേത്രിയാകണമെന്നാണ് ഈ അഞ്ചാംക്ലാസുകാരിയുടെ  ആഗ്രഹം. ചുമട്ടു തൊഴിലാളിയായ പിതാവ്  രതീഷും അമ്മ മായയും സഹോദരങ്ങളും അകമഴിഞ്ഞ  പിന്തുണയാണ് ഈ കൊച്ചുമിടുക്കിക്ക്  നല്‍കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...