പ്രസിഡന്റ് പട്ടിക അട്ടിമറിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്; തൃശൂരിൽ തമ്മിലടി

congress-thrissue
SHARE

തൃശൂര്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനെ ചൊല്ലി തമ്മിലടി. സ്ഥാനാര്‍ഥി പട്ടിക തൃശൂര്‍ ‍ഡി.സി.സി. പ്രസിഡന്റ് അട്ടിമറിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.പി.വിശ്വനാഥന്‍ ആരോപിച്ചു. ജയസാധ്യത മാത്രമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിച്ചതെന്ന് ഡി.സി.സി. പ്രസിഡന്റ് എം.പി. വിന്‍സെന്റ് പ്രതികരിച്ചു. 

തൃശൂരിലെ എ ഗ്രൂപ്പ് നേതാവാണ് മുന്‍ മന്ത്രി കെ.പി.വിശ്വനാഥന്‍. ജില്ലയില്‍ എ ഗ്രൂപ്പിനെ പാടേ തഴഞ്ഞെന്നാണ് കെ.പി.വിശ്വനാഥന്റെ പരാതി. ഡി.സി.സി. പ്രസിഡന്റ് എം.പി.വിന്‍സെന്റാണ് സ്ഥാനാര്‍ഥി പട്ടിക അട്ടിമറിച്ചത്. കെ.പി.സി.സി. നിര്‍ദ്ദേശം പോലും പാലിച്ചില്ല. എ ഗ്രൂപ്പിന്റെ പലയിടങ്ങളിലും ചുരുക്കം സീറ്റുകളാണ് നല്‍കിയത്. പലതരത്തിലുള്ള സ്വാധീനങ്ങള്‍ക്കും വഴിയാണ് ഡി.സി.സി. പ്രസിഡന്റ് സീറ്റുകള്‍ നല്‍കിയതെന്ന് കെ.പി.വിശ്വനാഥന്‍ ആരോപിച്ചു. 

അതേസമയം, എ ഗ്രൂപ്പിനെ തഴഞ്ഞെന്ന കെ.പി.വിശ്വനാഥന്റെ ആരോപണം ശരിയല്ലെന്ന് ഡി.സി.സി. പ്രസിഡന്റ് എം.പി.വിന്‍സെന്റ് പ്രതികരിച്ചു. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വവുമായി ആലോചിച്ച് ജയസാധ്യതയുള്ളവരെ മാത്രം പരിഗണിച്ചു. കെ.പി. വിശ്വനാഥന്‍ പാര്‍ട്ടിയുടെ സമുന്നത നേതാവാണെന്നും എം.പി.വിന്‍സെന്റ് പറഞ്ഞു. ഐ ഗ്രൂപ്പ് പ്രതിനിധിയാണ് എം.പി.വിന്‍സെന്റ്. സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ പലപ്പോഴും അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഇരുപക്ഷവും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപ്പെട്ടിട്ടുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...