വെല്ലുവിളികളെ താണ്ടി ഇന്ദു ടീച്ചർ: തിരഞ്ഞെടുപ്പ് പോരാട്ടത്തിലെ പ്രചോദനം

induteacher-01
SHARE

തിരുവല്ല നഗരസഭയിലെ മുപ്പത്തൊന്‍പതാം വാര്‍ഡായ മുത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നാട്ടുകാര്‍ ഇന്ദു ടീച്ചറെന്നു വിളിക്കുന്ന ഇന്ദു ചന്ദ്രനാണ്. ശാരീരിക വെല്ലുവിളിയെ തോല്‍പ്പിച്ചാണ് ടീച്ചറുടെ വോട്ടുതേടല്‍. തന്‍റെ സ്ഥാനാര്‍ഥിത്വം മറ്റുള്ള പലര്‍ക്കും തിരഞ്ഞെടുപ്പ് പോരാട്ടത്തിന് പ്രചോദനമാകുമെന്നാണ് ഇന്ദു പറയുന്നത്.

  

തിരുവല്ല മുത്തൂര്‍ ചന്ദ്രവിലാസത്തില്‍ ഇന്ദു ചന്ദ്രന്‍ നാട്ടുകാര്‍ക്ക് ഇന്ദു ടീച്ചറാണ്. തിരുവല്ല നഗരസഭയിലെ മുപ്പത്തൊന്‍പാതാം വാര്‍ഡായ മുത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.എതിര്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പം ശാരീരിക വെല്ലുവിളികളെയും  തോല്‍പ്പിക്കാനാണ് ഇന്ദു ടീച്ചറിന്‍റെ പോരാട്ടം. കൈ പിടിച്ച് കൂടെ നടക്കാന്‍ ഭര്‍ത്താവ് രാജേഷും പിന്തുണയുമായി ഒപ്പം നില്‍ക്കാന്‍ പ്രവര്‍ത്തകരും കൂടെയുള്ളപ്പോള്‍ താനെന്തിന് ആശങ്കപ്പെടണെമെന്നാണ് ടീച്ചറുടെ  ചോദ്യം .എംഎ, ബിഎഡ് ബിരുദധാരിയാണ് ഇന്ദു. പഠിപ്പിച്ച  കുട്ടികളുടെ രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും സുപരിചിത. ശിഷ്യരില്‍ പലരും ഇപ്പോള്‍ വാര്‍ഡിലെ വോട്ടര്‍മാരായുമുണ്ട്. അതുകൊണ്ടുതന്നെ ഓരോ വീട്ടിലെത്തുമ്പോഴും സ്ഥാനാര്‍ഥിക്ക് ആമുഖം ആവശ്യമില്ല.നാട്ടുകാര്‍ തന്നെ കൈവിടില്ല എന്ന ശുഭാപ്തി വിശ്വാസമാണ് ഇന്ദു ടീച്ചര്‍ക്കുള്ളത്. 

യുഡിഎഫിനും ബിജെപിയ്ക്കും ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്ന സ്ഥലമാണ് മുത്തൂര്‍. ഏവര്‍ക്കും പരിചിതമായ ഒരാളെ സ്ഥാനാര്‍ഥിയായി കിട്ടിയതില്‍ സ്ഥലത്തെ പ്രവര്‍ത്തകര്‍ക്കും ആവേശമുണ്ട്. ശാരീരിക വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും അത് അവഗണിച്ച് പ്രചരണരംഗത്തിറങ്ങുന്ന തന്‍റെ പോരാട്ടം മറ്റുള്ളവര്‍ക്കും പ്രചോദനമാകുമെന്ന വിശ്വാസമാണ് ഇന്ദു ടീച്ചര്‍ക്കുള്ളത്.

MORE IN KERALA
SHOW MORE
Loading...
Loading...