താനൂരിൽ ഇക്കുറി പോരാട്ടം കടുക്കും; ഭരണത്തുടർച്ചയ്ക്ക് യുഡിഎഫ്

thanoor-22
SHARE

മലപ്പുറം താനൂർ നഗരസഭയിലെ  തിരഞ്ഞെടുപ്പ് പോരാട്ടം ഇക്കുറി കടുക്കും. ബി.ജെ.പി പ്രതിപക്ഷത്തുള്ള ജില്ലയിലെ ഏക തദ്ദേശ സ്ഥാപനമാണ് താനൂരിൽ. ഭരണത്തുടര്‍ച്ചയ്ക്കായി യു.ഡി.എഫ് കളത്തില്‍ ഇറങ്ങുമ്പോള്‍ ശക്തി തെളിയിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതെസമയം ഇടതു പക്ഷത്തിന് വലിയ സ്വാധീനമില്ലാത്ത താനൂരില്‍ നിലമെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫ്.

30 സീറ്റിൽ മുസ്ലീം ലീഗ്, കോണ്‍ഗ്രസ് 2, ബിജെപി 10, എല്‍.ഡി.എഫ് 2, എന്നിങ്ങനെയാണ് താനൂർ നഗരസഭയിലെ  സീറ്റു നില. മുസ്ലീം ലീഗിനാണ് മേൽക്കൈയെങ്കിലും ശക്തമായ സംഘടനാ ബലം താനൂരിൽ ബി.ജെ.പിക്കുമുണ്ട്. കേരളത്തില്‍ ആദ്യമായി ബി.ജെ.പിക്ക് പഞ്ചായത്തംഗമുണ്ടായതും താനൂരിലാണ്. അതിനാല്‍ ഇത്തവണ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

എന്നാല്‍ മുന്‍ വര്‍ഷങ്ങളുടെ വിജയം ആവര്‍ത്തിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ് നേതൃത്വം. മുന്നണിയിൽ പടലപിണങ്ങൾ രൂക്ഷമാണെന്ന പ്രതിപക്ഷ ആരോപണങ്ങൾ തിരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്നാണ് കണക്കുകൂട്ടൽ. ഇടതുപക്ഷം ഇത്തവണ തീരദേശത്ത് ശക്തിയാര്‍ജിക്കാനുള്ള തയ്യാറെടുപ്പിലാണ്. നഗരസഭയിലെ വികസന മുരടിപ്പാണ് ഇടതുപക്ഷം ഉയര്‍ത്തുന്ന പ്രധാന വിഷയം. ഇടത് എം.എല്‍.എ താനൂര്‍ മണ്ഡലത്തില്‍ അധികാരത്തിലേറിയതു മുതലാണ് വികസമുണ്ടാക്കിയെതെന്നാണ് ഇടതുപക്ഷത്തിന്റെ പ്രധാന അവകാശവാദം.

MORE IN KERALA
SHOW MORE
Loading...
Loading...