നേരിട്ടെത്താൻ കഴിയുന്നില്ല; തപാൽ വഴി പ്രസാദം വാങ്ങി ഭക്തർ; വൻ വർധന

prasadm-22
SHARE

ശബരിമലയിൽ തപാൽ വഴിയുള്ള പ്രസാദ വിൽപ്പനയിൽ വർധന. 450 രൂപയാണ് പ്രസാദം അടങ്ങിയ കിറ്റിന്റെ വില. ശബരിമലയിൽ നേരിട്ടെത്താൻ കഴിയാത്ത നിരവധി പേർ കിറ്റ് വാങ്ങുന്നുണ്ട്.

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയതോടെയാണ് ദേവസ്വം ബോർഡ് പ്രസാദം വീട്ടിൽ എത്തിച്ചു നൽകാൽ തീരുമാനിച്ചത്. അരവണ, വിഭൂതി, കുങ്കുമം, മഞ്ഞൾപ്പൊടി, അർച്ചന പ്രസാദം, എന്നിവയൊക്കെയാണ് കിറ്റിലുള്ളത്. ആവശ്യമറിയിക്കുന്നതനുസരിച്ച് കിറ്റുകൾ ലഭ്യമാണ്.

ഒരു കിറ്റിന് 250 രൂപ ദേവസ്വം ബോർഡിനും 200 രൂപ തപാൽ വകുപ്പിനും ലഭിക്കും.  അപ്പം കിറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപ്പം അരവണ വിൽപ്പന ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ തപാൽ വഴിയുള്ള പ്രസാദ വില്പന കൂടുതൽ ശക്തമാക്കാനാണ് ബോർഡിന്റെ ശ്രമം.

MORE IN KERALA
SHOW MORE
Loading...
Loading...