റോഡിൽ നിർത്തിയിട്ടതില്‍ വിരോധം, കാർ തീവച്ചു നശിപ്പിച്ചു

kannur-car-fired
SHARE

ഇരിട്ടി ഉളിയിൽ പടിക്കച്ചാലിൽ റോഡിൽ നിർത്തിയിട്ട കാർ തീവച്ചു നശിപ്പിച്ചു. പുതിയപുരയിൽ മുഹമ്മദ് സഅദിന്റെ കാറാണ് അഗ്നിക്കിരയാക്കിയത്. വീടീനു സമീപമുള്ള ചെറിയ റോഡിൽ കാർ നിർത്തി വീട്ടിൽ കയറുമ്പോഴേക്കും തീ വയ്ക്കുകയായിരുന്നെന്നാണ് പരാതി. കാർ പൂർണമായും നശിച്ചു. വീടിന് മുന്നിലെ റോഡിൽ കാർ നിർത്തിയിട്ടതിലെ വിരോധമാണ് തീവയ്പിനു പിന്നിലെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള സൂചന. സമീപവാസിക്കെതിരെ മുഹമ്മദ് സഅദി മുഴക്കുന്ന് പൊലീസിൽ പരാതി നൽകി.

MORE IN KERALA
SHOW MORE
Loading...
Loading...