കോവിഡിൽ പ്രവാസികളുടെ വരവ് കുറഞ്ഞു; ആവേശം ചോർന്ന് തിരൂരങ്ങാടിയിലെ പ്രചാരണം

pravasi-22
SHARE

തിരഞ്ഞെടുപ്പെത്തിയാല്‍ ഉല്‍സവാന്തരീക്ഷമാകുന്ന മലപ്പുറം തിരൂരങ്ങാടി പ്രവാസി നഗറില്‍ ഇക്കുറി പ്രവാസികളെത്താത്തതോടെ പ്രചാരണ ചൂട് മങ്ങി. കോവിഡ് പ്രതിസന്ധിയെതുടര്‍ന്നാണ് തിരഞ്ഞെടുപ്പിന് സ്ഥിരമായി വന്നിരുന്നവര്‍ ഇക്കുറി എത്താതിരുന്നത്.

തിരഞ്ഞെടുപ്പ് കാലമാണ് ചെറുമുക്ക് പ്രവാസി നഗറിന് അവധിക്കാലം. ഇവിടെ മിക്ക വീട്ടിലും ഒരു പ്രവാസിയെങ്കിലുമുണ്ടാകും. അങ്ങനെയാണ് നന്നമ്പ്ര പഞ്ചായത്തിലെ ആറാം വാര്‍ഡ് പ്രവാസി നഗറായത്. തിരഞ്ഞെടുപ്പ് കണക്കാക്കിയാണ് പലരും അവധിക്കെത്തിയിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധി മാറാത്തതുകൊണ്ടുതന്നെ ഇക്കൊല്ലം അധികമാരും വന്നിട്ടില്ല. കോവിഡിനും മുമ്പേ എത്തിയവരാകട്ടെ തിരഞ്ഞെടുപ്പ് കഴിഞ്ഞേ മടങ്ങുന്നുള്ളു എന്ന തീരുമാനത്തിലാണ്. 

വോട്ടുചെയ്യാനാകില്ലെങ്കിലും നാടിന്റെ രാഷ്ട്രീയം അനുനിമിഷം നിരീക്ഷിച്ച് പ്രവാസികള്‍ സമൂഹമാധ്യമങ്ങളില്‍ പോരാട്ടം തുടങ്ങിയതോടെ പ്രചാരണവും ചൂടുപിടിച്ചുതുടങ്ങി. പരമ്പരാഗത ലീഗ് കോട്ട നിലനിര്‍ത്താന്‍ യുഡിഎഫും അട്ടിമറിക്കാന്‍ എല്‍ഡിഎഫും കഠിന ശ്രമത്തിലാണ്.

MORE IN KERALA
SHOW MORE
Loading...
Loading...