ചെളിയില്‍നില്‍ക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് നേരെ ചെളിതെറിപ്പിക്കുന്നു; സർക്കാരിനെതിരെ വി.ഡി.സതീശൻ

vd-satheesan-flood
SHARE

രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കിയത് രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കള്‍. മുഖ്യമന്ത്രിക്ക് സമനിലതെറ്റിയെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളിരാമചന്ദ്രന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍കുടുങ്ങുമെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രി പ്രതിപക്ഷനേതാവും അഴിമതിക്കാരനാണെന്ന് വരുത്താന്‍ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചെളിയില്‍നില്‍ക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് നേരെ ചെളിതെറിപ്പിക്കുയാണെന്ന് വി.ഡി .സതീശനും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. 

ആരോപണം വീണ്ടും അന്വേഷിക്കാനുള്ള നീക്കം സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെ ഒാഫീസിന്‍രേയും ഗൂഢാലോചനയാണെന്ന് പ്രതിപക്ഷനതാവ് പറഞ്ഞു.  ആരും കോഴതന്നിട്ടില്ല, വാങ്ങിയിട്ടുമില്ല. വിജിലന്‍ അന്വേഷണം കൊണ്ട് തന്നെ നിശ്ശബദ്നാക്കാമെന്ന് കരുതേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രിമാര്‍ പ്രതിക്കൂട്ടില്‍കയറുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ ആയുധമായി ബാര്‍കോഴകേസ് കുത്തിപ്പൊക്കുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത് നിയമപരമായി നിലനില്‍ക്കില്ല. അഴിമതിയുടെ ശരശയയ്യില്‍ കിടക്കുന്ന പിണറായി വിജയന് സമനിലതെറ്റിയെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 

MORE IN KERALA
SHOW MORE
Loading...
Loading...