കന്നിയങ്കത്തിനിറങ്ങി 'കരാട്ടെക്കാരി'; തിരഞ്ഞെടുപ്പിൽ അടിപതറില്ലെന്ന് റീനു

karatte-21
SHARE

ഇടുക്കി കരിമണ്ണൂര്‍ ഡിവിഷനില്‍ ഇടതു സ്ഥാനാര്‍ഥി കരാട്ടെ ബ്ലാക്ക് ബെല്‍റ്റാണ്. എതിരാളിയെ നിമിഷങ്ങള്‍ക്കകം തറപറ്റിക്കുന്ന കരാട്ടെക്കാരി പ്രചാരണ തിരക്കാണെങ്കിലും  പരീശീലനം മുടക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ അടിപതറില്ലെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥി.

കരിമണ്ണൂര്‍ ഡിവിഷനില്‍ നിന്നും റീനു ജെഫിന് ഇത് കന്നിയംഗം. കരാട്ടെ കളങ്ങളില്‍ എതിരാളികളെ തോല്‍പ്പിച്ച് മുന്നേറി ശീലമുള്ള റീനുവിന്,  മനക്കരുത്തും ആത്മവിശ്വാസവുമെല്ലാം ഈ അങ്കത്തട്ടില്‍ നിന്നാണ് പകര്‍ന്ന് കിട്ടിയത്. വലിയൊരു ശിഷ്യ സമ്പത്തും കൈമുതലായുണ്ട്.

കേരളാ കോണ്‍ഗ്രസ്  ജോസ്  പക്ഷക്കാരിയായ റീനു ഗായികയും ചിത്രകാരിയും കൂടിയാണ്. കരാട്ടെ ചാംപ്യനായപ്പോള്‍  അന്ന് ജനപ്രതിനിധിയായിരുന്ന  ഇന്ദു സുധാകരനാണ് സമ്മാനം നല്‍കിയത്, ഇപ്പോള്‍ തിരഞ്ഞെടുപ്പില്‍ എതിരാളിയും കോണ്‍ഗ്രസിലെ ഇന്ദു സുധാകരന്‍ തന്നെ. കരാട്ടെ പരിശീലനം കഴിഞ്ഞാല്‍ നേരെ നാട്ടുകാര്‍ക്കിടയിലേക്ക്. വോട്ട് അഭ്യര്‍ഥിക്കുന്ന തിരക്ക്. ജയിച്ചാലുമില്ലെങ്കിലും പെണ്‍കുട്ടികള്‍ക്കിടയിലേയ്ക്ക് കരാട്ടെ കൂടുതലെത്തിക്കാനാണ് റീനുവിന്റെ ശ്രമം.

MORE IN KERALA
SHOW MORE
Loading...
Loading...