യുവാവിനെ തട്ടിക്കൊണ്ടു പോയി; പണം തട്ടി; പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി

abuse-arrest
SHARE

കോഴിക്കോട് വടകര സ്വദേശിയെ തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതികൾ പിടിയിൽ. കർണാടക സ്വദേശിയായ മുഹമ്മദ് സമീർ, കണ്ണൂർ സ്വദേശികളായ അഷറഫ്, ഉനൈസ് എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

രണ്ടാഴ്ച മുൻപാണ് വടകര സ്വദേശിയായ യുവാവ് ബെംഗ്ലൂരൂവിൽ എത്തിയപ്പോൾ പ്രതികൾ തട്ടിക്കൊണ്ടുപോയത്. ബസ് കാത്തുനിൽക്കുകയായിരുന്ന യുവാവിനെ പ്രതികളായ മൂന്ന് പേർ ചേർന്ന് മൂന്ന് ദിവസം നഗരത്തിലെ ലോഡ്ജിൽ താമസിപ്പിച്ചു. ബന്ധുക്കളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി അമ്പതിനായിരം രൂപ കൈക്കലാക്കി. പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം വിട്ടയച്ചു. 

പ്രതികളായ മുഹമ്മദ് സമീർ കർണാടകയിലെ ഹസൻ സ്വദേശിയും അഷറഫ് കണ്ണൂർ കീഴ്മാടം സ്വദേശിയും ഉനൈസ് തളിപ്പറമ്പ് സ്വദേശിയുമാണ്. ലോഡ്ജിലെ സി.സി. ടി വി ദൃശ്യങ്ങളും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം.

MORE IN KERALA
SHOW MORE
Loading...
Loading...