നേർക്കു നേർ ജോസ്- ജോസഫ് വിഭാഗങ്ങൾ; അതിരമ്പുഴ ആരെ തുണയ്ക്കും?

athirambuzha-21
SHARE

കേരള കോണ്‍ഗ്രസ് ജോസ്- ജോസഫ് വിഭാഗങ്ങള്‍ നേര്‍ക്കുനേര്‍ പോരാടുകയാണ് കോട്ടയം ജില്ലയിലെ അതിരമ്പുഴ പഞ്ചായത്തില്‍. കഴിഞ്ഞതവണ കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ചവരെയെല്ലാം വിജയിപ്പിച്ച ചരിത്രമുണ്ട് അതിരമ്പുഴയ്ക്ക്. ഇത്തവണ പകുതിയോളം വാര്‍ഡുകളിലും ജോസ്, ജോസഫ് പക്ഷങ്ങള്‍ നേരിട്ട് ഏറ്റുമുട്ടുകയാണ്. 

കേരള കോണ്‍ഗ്രസിന് ശക്തമായ വേരൊട്ടമുള്ള പഞ്ചായത്താണ് അതിരമ്പുഴ. 2015ല്‍ ആകെയുളള 22 വാര്‍ഡുകളില്‍ 11 വാര്‍ഡുകളിലും വിജയിച്ചത് കേരള കോണ്‍ഗ്രസുകാര്‍. കോണ്‍ഗ്രസിനും സിപിഎമ്മിനും ലഭിച്ചത് നാല് വീതം സീറ്റുകള്‍. സിപിഐയും മുസ്ലിം ലീഗും ഓരോ സീറ്റുകള്‍ വീതം സ്വന്തമാക്കി. ഇത്തവണ കേരളകോണ്‍ഗ്രസുകാര്‍ ചേരിതിരിഞ്ഞ് ഇരുമുന്നണികളിലും അണിനിരന്നു. യുഡിഎഫില്‍ ജോസഫ് വിഭാഗം ഒന്‍പതിടത്തും എല്‍ഡിഎഫില്‍ ജോസ് വിഭാഗം പത്തിടത്തുമാണ് മത്സരിക്കുന്നത്. ഇതില്‍ ഏഴിടത്ത് ജോസും ജോസഫും നേര്‍ക്കുനേര്‍.  പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയവും പഞ്ചായത്തില്‍ സജീവ ചര്‍ച്ചയാകും. 

ജോസ് കെ മാണി മുന്നണിമാറിയപ്പോള്‍ നേട്ടം ജോസഫിനായിരുന്നു. ആകെയുള്ള പതിനൊന്ന് അംഗങ്ങളില്‍ ഏഴുപേര്‍ ജോസഫിനൊപ്പം നാലുപേര്‍ ജോസിനൊപ്പം തുടര്‍ന്നു. ഒടുവില്‍ രണ്ടില ചിഹ്നം കൂടി ലഭിച്ചത് നേട്ടമാകുമെന്ന വിശ്വാസത്തിലാണ് ജോസ് പക്ഷം. ജോസിന്‍റെ വരവോടെ അതിരമ്പുഴയില്‍ യുഡിഎഫില്‍ നിന്ന് ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. 

MORE IN KERALA
SHOW MORE
Loading...
Loading...