കുടിവെള്ളമില്ലെങ്കിൽ വോട്ടില്ല; ബഹിഷ്കരിക്കാനുറച്ച് ദേവഗിരിക്കാർ

devagiri-21
SHARE

കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാത്തവര്‍ക്കെതിരെ വോട്ട് ബഹിഷ്ക്കരണം പ്രഖ്യാപിച്ച് അങ്കമാലി തുറവൂര്‍ പഞ്ചായത്തിലെ ദേവഗിരി കോളനിവാസികള്. കുടിവെള്ളപദ്ധതി തകരാറിലായിട്ടും പഞ്ചായത്ത് അധികാരികള്‍ അനങ്ങുന്നില്ലെന്നാണ് പരാതി. വോട്ട് ചോദിച്ച് ചെന്നവരോടെല്ലാം വെള്ളമില്ലെങ്കില്‍ വോട്ടില്ലെന്നായിരുന്നു കോളനിക്കാരുടെ മറുപടി.

വോട്ട് വേണോ, വെള്ളം തരൂ..അങ്കമാലി തുറവൂര്‍ പഞ്ചായത്തിലെ ദേവഗിരി ലക്ഷംവീട് കോളനിയില്‍ ആരെങ്കിലും വോട്ട് ചോദിച്ചെത്തിയാല്‍ ഇതായിരിക്കും മറുപടി. 18 കുടുംബങ്ങളാണ് കുടിവെള്ളക്ഷാമത്താല്‍ വലയുന്നത്. മഞ്ഞിക്കാട് ദേവഗിരി കുടിവെള്ള പദ്ധതി വഴിയായിരുന്നു കോളനിയില്‍ വെള്ളം ലഭിച്ചിരുന്നത്. പദ്ധതിയുടെ പ്രവര്‍ത്തനം താളംതെറ്റിയതോടെ വെള്ളത്തിന്റെ വരവ് നിലച്ചു. പഞ്ചായത്ത് അധികാരികളുടെ പിറകെനടന്ന് പരാതി പറഞ്ഞിട്ടും രക്ഷയില്ലായിരുന്നു

അങ്ങനെയാണ് വെള്ളം നല്‍കാത്തവര്‍ക്ക് വോട്ട് നല്‍കേണ്ടെന്ന തീരുമാനത്തില്‍ കോളനിവാസികളെത്തിയത്. വോട്ട് ബഹിഷ്കരണം പ്രഖ്യാപിച്ച് തുറവൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് ഇവര്‍ മാര്‍ച്ചും ധര്‍ണയും നടത്തി

MORE IN KERALA
SHOW MORE
Loading...
Loading...