കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി; ബാഹ്യ ഇടപെടലെന്ന് ആരോപണം

ayyan-kunnu2
SHARE

കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയതിനെ ചൊല്ലി വിവാദം. വരണാധികാരിയുടെ തീരുമാനത്തിന് പിന്നില്‍ ബാഹ്യ ഇടപെടലുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പത്രിക തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.

കോണ്‍ഗ്രസ് അയ്യന്‍കുന്ന് മണ്ഡലം പ്രസിഡന്‍റും യുഡിഎഫിന്‍റെ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുമായിരുന്ന ജെയ്സന്‍ കാരക്കാട്ടിന്‍റെ പത്രികയാണ്  തള്ളിയത്. നാമനിര്‍ദേശ പത്രികയില്‍ സത്യപ്രസ്താവനയുടെ താഴെ ഒപ്പിട്ടില്ല എന്നതാണ് കാരണം. എന്നാല്‍ വരണാധികാരിയുടെ നടപടി നിയവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് വാദിക്കുന്നു. സത്യപ്രസ്താവനയില്‍ ഒപ്പിട്ടു വാങ്ങുകയാണ് വേണ്ടത്. സൂഷ്മ പരിശോധന സമയത്ത് വരണാധികാരിക്ക് വന്ന ഫോണ്‍ കോളുകള്‍ പരിശോധിക്കണം. ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

കലക്ടര്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയിട്ടുണ്ട്. ഉപ വരണാധികാരിയുടെ ഒപ്പ് പത്രികയില്‍ ഉള്ളതിനാല്‍ സ്ഥാനാര്‍ഥിക്ക് നോട്ടിസ് നല്‍കി തിരുത്താന്‍ അവസരം നല്‍കേണ്ടതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...