സ്ഥാനാര്‍ഥിക്കുപ്പായമണിഞ്ഞ് വൈദികൻ; പെരുമ്പാവൂരിലെ തിരഞ്ഞെടുപ്പ് കൗതുകം

priest
SHARE

വോട്ടര്‍മാര്‍ക്ക് കൗതുകമായി പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിക്കുപ്പായമണിഞ്ഞ് വൈദികന്‍.  ഫാ. മാത്യൂസ് കണ്ടോത്രയ്ക്കലാണ് എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായി രായമംഗലത്ത് മല്‍സരിക്കുന്നത്. 

സ്കൂള്‍ പഠനക്കാലത്ത് കെഎസ്‌യു പ്രവര്‍ത്തകനായാണ് ഫാ. മാത്യൂസിന്റെ രാഷ്ട്രീയപ്രവേശം. മദ്യവിരുദ്ധസമിതിയുടെ സംസ്ഥാനപ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കേരള കോണ്‍ഗ്രസ് സ്കറിയ വിഭാഗം ജനറല്‍ സെക്രട്ടറിയാണ്. രായമംഗലം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് ജനവിധി തേടുന്നത്. 

രായമംഗലം എല്‍ദോ മാര്‍ ബസേലിയോസ് യാക്കോബായ ചാപ്പലിലെ പ്രധാന വൈദികനാണ്. കുറുപ്പംപടിയിലാണ് താമസം. 

MORE IN KERALA
SHOW MORE
Loading...
Loading...