സീറ്റ് ലഭിക്കാത്തവർ സ്വതന്ത്രരായി രംഗത്ത്; യുഡിഎഫിന് ഭീഷണി

udf-tvm
SHARE

തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് വിമതര്‍ മുന്നണിക്ക് പ്രതിസന്ധിയുണ്ടാക്കുന്നു. ഘടകക്ഷിയായ മുസ്ലീം ലീഗിന്റെ ഡിവിഷനില്‍ പോലും കോണ്‍ഗ്രസ് വിമതര്‍ പത്രിക സമര്‍പ്പിച്ചുകഴിഞ്ഞു. അവസാനനിമിഷം സീറ്റ് നിഷേധിക്കപ്പെട്ടവരാണ് യുഡിഎഫിനെ വെല്ലുവിളിച്ച് സ്വതന്ത്രരായി രംഗത്തിറങ്ങുന്നത്  

നാല്പതു വര്‍ഷത്തിലേറെയായി ലീഗ് മല്‍സരിക്കുകയും തോല്‍ക്കുകയും ചെയ്യുന്ന വള്ളക്കടവ് ഡിവിഷന്‍ കോണ്‍ഗ്രസിന് വിട്ടുകിട്ടമെന്നുള്ള ആവശ്യം നിരാകരിക്കപ്പെട്ടതോടെയാണ് വിമതശബ്ദം ഉയര്‍ന്നത്. ലീഗിന്റെ അന്‍വര്‍ നാസറിന് വെല്ലുവിളി ഉയര്‍ത്തുന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷെഫീക്ക് അബ്ദുള്‍ റഹ്മാനാണ്.നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ഷെഫീക് സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കുകയാണെങ്കില്‍ സമവായത്തിന് തയാറാണ് 

സിപിഎം പുറത്താക്കിയ ഷീല രമണിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് മുന്‍പ് ഷീലയെ തോല്‍പ്പിച്ചിട്ടുള്ള ലീലാമ്മ ഐസക്ക് നന്ദന്‍കോട് ഡിവിഷനില്‍ വിമതശബ്ദം ഉയര്‍ത്തുന്നത്. വാര്‍ഡില്‍ പോസ്റ്ററുകള്‍ പതിച്ച് പ്രചാരണം തുടങ്ങിയ കഴിഞ്‍ ലീലാമ്മ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നോടൊപ്പമെന്ന് അവകാശവാദമുന്നയിച്ചു 

സമാനമായ സാഹചര്യമാണ് മുട്ടട വാര്‍ഡിലും . ബൂത്ത് കമ്മിറ്റികള്‍ ഒന്നടക്കം പറഞ്ഞിട്ടും സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതോടെയാണ് ഇരുപതുവര്‍ഷമായി അവിടെ പ്രവര്‍ത്തിക്കുന്ന ആര്‍ ലാലന്‍ മല്‍സരത്തിനിറങ്ങുന്നത്. ലാലന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയുടെ പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. പ്രദേശിക വികാരങ്ങളെ തള്ളി സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് പോയത് ഇടവക്കോട് , കിണവൂര്‍ വാര്‍ഡിലും സമാനമാണ് സാഹചര്യം

MORE IN KERALA
SHOW MORE
Loading...
Loading...