ഫർഹീന്റെ സ്വപ്നങ്ങൾക്ക് കൈ കൊടുത്ത് കണ്ണന്താനം; എയിംസില്‍ പ്രവേശനം നേടി

farheen-wb
SHARE

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഫര്‍ഹീന്‍ ഡല്‍ഹി എയിംസില്‍ പ്രവേശനം നേടി. സാങ്കേതിക കാരണങ്ങള്‍ പറ‍ഞ്ഞ് അധികൃതര്‍ എംബിബിഎസ് പഠനത്തിന് വാതില്‍കൊട്ടിയടച്ചപ്പോള്‍ നിരാശയോടെ നാട്ടിലേയ്ക്ക് മടങ്ങിയതാണ് ഈ ഫോര്‍ട്ടുകൊച്ചിക്കാരി. മുന്‍കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് ഫര്‍ഹീന് സ്വപ്നങ്ങളിലേയ്ക്ക് നടന്നടുക്കാന്‍ കൈകൊടുത്തതും കരുത്തു നല്‍കിയതും. 

നിങ്ങള്‍ അതിതീവ്രമായി ആഗ്രഹിക്കുന്ന കാര്യം നേടിത്തരാന്‍ പ്രപഞ്ചം ഗൂഢാലോചന നടത്തും. വരികള്‍ പൗലോ കൊയ്‍ലോയുടെ ആല്‍കെമിസ്റ്റിലേത്. ഡല്‍ഹി എയിംസില്‍ പഠിക്കാന്‍ അതിതീവ്രമായി ആഗ്രഹിച്ച കെ.എസ് ഫര്‍ഹീനുവേണ്ടി ഗൂഢാലോചന നടത്തിയത് അല്‍ഫോണ്‍സ് കണ്ണന്താനം. 

പ്രവേശനപരീക്ഷയില്‍ 66ാം റാങ്ക്. ഒബിസി ക്വാട്ടയില്‍ 10 നമ്പര്‍. പ്രവേശനം ഉറപ്പായിരുന്നു. ഒബിസി സര്‍ട്ടിഫിക്കറ്റിലെ തിയതി ചൂണ്ടിക്കാട്ടി കൗണ്‍സിലിങ് വേളയില്‍ അധികൃതര്‍ പ്രവേശനം തടഞ്ഞു. വിവരമറിഞ്ഞ് അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്‍വര്‍ധന് മുന്നില്‍ വിഷയം അവതരിപ്പിച്ചു.

ഫര്‍ഹീനും സഹോദരനും ഡല്‍ഹിയിലേയ്ക്കുള്ള വിമാനടിക്കറ്റും കണ്ണന്താനം എടുത്തുനല്‍കി. ഫോര്‍ട്ടുകൊച്ചി സ്വദേശി കെ.കെ സഹീറിന്‍റെയും ഷംലയുടെയും മകളാണ്. പിതാവിനെ ചെറുപ്പത്തില്‍ നഷ്ടമായി. . കണ്ണന്താനം തന്നെ രക്ഷാകര്‍ത്താവിന്‍റെ റോളില്‍ എയിംസിലേയ്ക്ക് അഡ്മിഷനായി െകാണ്ടുപോയി.

MORE IN KERALA
SHOW MORE
Loading...
Loading...