മാസ്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്ഥാനാർത്ഥിയെ തിരിച്ചറിയണം; അത് മസ്റ്റാ..

mask
SHARE

കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ ആശയങ്ങള്‍ തേടുകയാണ് സ്ഥാനാര്‍ഥികള്‍. കോവിഡ് കാലത്തിന്‍റെ അടയാളമായ മാസ്ക് ധരിച്ചുള്ള ചിത്രങ്ങളും പ്രചാരണ പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് കൊച്ചി കോര്‍പറേഷനിലെ ഗാന്ധിനഗര്‍ ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

മാസ്കില്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണമില്ല. മാസ്ക് ധരിക്കാതെ വീടുകളില്‍ കയറി വോട്ട് ചോദിക്കാനും പറ്റില്ല. മാസ്ക് വച്ചതിനാല്‍ വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥിയുടെ മുഖം തിരിച്ചറിയാനും ബുദ്ധിമുട്ട്. ഈ പ്രശ്നം പരിഹരിക്കാനാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ പിഡി മാര്‍ട്ടിന്‍ മാസ്ക് ധരിച്ചുള്ള ചിത്രങ്ങളുള്ള പോസ്റ്ററുകള്‍ ഡിവിഷനില്‍ ഇറക്കിയിരിക്കുന്നത്. മാസ്ക് ധരിച്ചുള്ള ഒരു ഫോട്ടോയും, മാസ്കില്ലാതെയുള്ള മറ്റൊരു ഫോട്ടോയും ചേര്‍ത്ത് വച്ചാണ് മാര്‍ട്ടിന്‍റെ ചുവരെഴത്തുകള്‍. ഒരുകാരണവശാലും സ്ഥാനാര്‍ഥിയെ തിരിച്ചറിയാതെ പോകരുതെന്ന് ചുരുക്കം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം കോവിഡ് പ്രതിരോധത്തിന്‍റെ സന്ദേശം കൂടിയാണ് ഈ മാസ്ക് പോസ്റ്ററുകള്‍. ഡിവിഷനില്‍ എല്‍ഡിഎഫിന്‍റെ വിജയ ചങ്ങല മുറിക്കാന്‍ ഈ മാസ്ക് പ്രചാരണം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥി

MORE IN KERALA
SHOW MORE
Loading...
Loading...