മാരത്തൺ ചർച്ച; ഇടുക്കി യുഡിഎഫിൽ ധാരണ: 5 തന്നെ ജോസഫിന്

josephcongress-06
SHARE

ഇടുക്കിയിലെ  ജില്ല പഞ്ചായത്ത് സീറ്റ് വിഭജനം സംബന്ധിച്ച്   കോൺഗ്രസും- കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിൽ നടത്തിയ മാരത്തൺ ചർച്ചയിൽ ധാരണയായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) മത്സരിച്ച 5 സീറ്റുകളിലും ജോസഫിന് മല്‍സരിക്കാമെന്ന് തീരുമാനിച്ചു. ജയ സാധ്യത പരിഗണിച്ച് വിട്ടുവീഴ്ച്ചയ്ക്ക് ജോസഫ് തയാറായതോടെയാണ് പ്രതിസന്ധി നീങ്ങിയത്.

കഴിഞ്ഞ 3 ദിവസമായി ജില്ല പഞ്ചായത്ത് സീറ്റ് വിഭജനം സംബന്ധിച്ച് നടത്തിയ ചർച്ച തീരുമാനം ആകാത്തതിനെ തുടർന്ന് കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ നേതൃത്വത്തിൽ  തൊടുപുഴയിൽ നടത്തിയ ചർച്ചയിലാണ് സീറ്റുകള്‍ സംബന്ധിച്ച്  ധാരണ ആയത്.  കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) മത്സരിച്ച 5 സീറ്റുകളും അവർക്ക് നൽകും. കോൺഗ്രസ് 11 ഡിവിഷനിൽ മത്സരിക്കും അറക്കുളം, കരിങ്കുന്നം, മുരിക്കാശേരി, നെടുങ്കണ്ടം, മുള്ളരിങ്ങാട് എന്നീ ഡിവിഷനുകളാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു നൽകുക. 

ജില്ല പഞ്ചായത്തിൽ കേരള കോൺഗ്രസിനു  തോറ്റ സീറ്റുകളും നൽകാൻ ധാരണ ആയെങ്കിലും ബ്ലോക്ക്, മുനിസിപ്പൽ, പഞ്ചായത്ത് വാർഡുകളിൽ ജോസഫ് വിഭാഗത്തിന് ജയിച്ച സീറ്റുകൾ മാത്രമായിരിക്കും നൽകുക.   തോറ്റ  വാർഡുകളിൽ അതത് പ്രദേശത്തെ ജയ സാധ്യതയുടെ അടിസ്ഥാനത്തിൽ സ്ഥാനാർഥിയെ നിർത്തുകയോ സീറ്റുകൾ വച്ചു മാറുകയോ  ചെയ്യാനും ധാരണയായി. ഇത് പ്രാദേശികമായി ചർച്ച ചെയ്ത് തീരുമാനിക്കും. കഴിഞ്ഞ തവണ ജില്ല പഞ്ചായത്തിലേക്ക് കോൺഗ്രസ് 11 സീറ്റിലും, കേരള കോൺഗ്രസ് (എം) 5 സീറ്റിലുമാണ് മത്സരിച്ചത്. ഇതിൽ കരിങ്കുന്നം, മൂലമറ്റം ഡിവിഷനുകളിൽ നിന്ന് മത്സരിച്ച ജോസഫ് വിഭാഗം പ്രതിനിധികൾ മാത്രമാണ് വിജയിച്ചത്. 

MORE IN KERALA
SHOW MORE
Loading...
Loading...