കാണികളില്ല കയ്യടിയുമില്ല; കളം മാറ്റി കൊച്ചിന്‍ ഗിന്നസ് ട്രൂപ്പ്; അതിജീവനം

comedy-show
SHARE

അതിജീവനത്തിന്റെ കാലത്ത് കോമഡി ഷോകളും ഡിജിറ്റല്‍ പ്ലാറ്റ്്ഫോമുകളിലേക്ക് കളം മാറുന്നു. കൊച്ചിന്‍ ഗിന്നസ് ട്രൂപ്പാണ് ഒരു മണിക്കൂര്‍ നീളുന്ന കോമഡി ഷോ ഒാണ്‍ലൈനായി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. 

കാണികളുടെ പൊട്ടിച്ചിരികളും, കയ്യടികളുമൊന്നുമില്ല. അതിജീവനത്തിനായുള്ള പോരാട്ടം തന്നെയാണ് കലാകാരന്‍മാര്‍ ഇവിടെ ഊര്‍ജമാക്കുന്നത്. അപ്രതീക്ഷിതമായെത്തിയ മഹാമാരിയില്‍ നിന്ന് പൂര്‍ണമായും കരകയറാത്തവരാണ് ഇതുപോലെ സ്റ്റേജ് ഷോകളെ ആശ്രയിച്ച് കഴിയുന്ന ഒരു കൂട്ടം കലാകാരന്‍മാര്‍. കോവിഡ് അകലുന്ന കാലത്തിനായി ഇനിയും കാത്തിരിക്കാന്‍ ഇവര്‍ തയാറല്ല. നിലനില്‍പിനായി ഇവരും ഡിജിറ്റല്‍ സാങ്കേതികതയിലേക്ക് മാറുകയാണ്. കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജിന്റെ യുഎഇ ഘടകം അലുമ്നി അസോസിയേഷന്റെ വാര്‍ഷിക പരിപാടിയിലാണ് കൊച്ചിന്‍ ഗിന്നസ് ട്രൂപ്പ് മെഗാ കോമഡി ഷോ ഒാണ്‍ലൈനായി അവതരിപ്പിക്കുന്നത്. ഒരു മണിക്കൂര്‍ നീളുന്ന പരിപാടിയുടെ ചിത്രീകരണം പൂര്‍ത്തിയായി.

അടുത്ത മാസം യുഎസില്‌ നടക്കുന്ന ഒരു പരിപാടിയില്‍ കൊച്ചിയില്‍ നിന്ന് കോമഡി ഷോ ലൈവായി അവതരിപ്പിക്കാനുള്ള തയാറെടുപ്പില്‍ കൂടിയാണ് കൊച്ചിന്‍ ഗിന്നസ് ട്രൂപ്പ്

MORE IN KERALA
SHOW MORE
Loading...
Loading...