രാഷ്ട്രീയ പാർട്ടികൾക്കെതിരെ ചെല്ലാനവും; ട്വന്റി-20 സ്ഥാനാർഥികൾ മൽസരത്തിന്

chellanm-14
SHARE

തെരഞ്ഞെടുപ്പിൽ കാലങ്ങളായി വാഗ്ദാനപ്പെരുമഴ  നടത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച് കൊച്ചിയിലെ ചെല്ലാനം ട്വന്റി ട്വന്റി. കിഴക്കമ്പലത്തെ ട്വന്റി ട്വന്റി മാതൃകയിൽ യുവാക്കളുടെ നേതൃത്വത്തിൽ രൂപീകരിച്ച   ചെല്ലാനം ട്വന്റി 20 ഗ്രാമ-ബ്ളാക്ക്-ജില്ലാ പഞ്ചായത്ത് തലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

കോവിഡ് വ്യാപനകാലത്തും ശക്തമായ കടല്‍ക്ഷോഭത്തിൽ ജീവിതം തന്നെ വഴിമുട്ടിയ ജനങ്ങളെയാണ്  ചെല്ലാനം ട്വന്റി ട്വന്റിക്ക് കീഴിൽ ചെറുപ്പക്കാരായ അമരക്കാർ അണിനിരത്തുന്നത്. ചെല്ലാനം തീരത്തെ സംരക്ഷിക്കാന്‍ പുലിമുട്ട് നിര്‍മിക്കണമെന്ന  കാലങ്ങളായുള്ള ആവശ്യംവരെ തള്ളയവർക്ക് മുന്നിൽ തിരഞ്ഞെടുപ്പിലെ നിർണായക ശക്തിയാവുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. ചെല്ലാനത്തെ ഇരുപത്തിയൊന്ന് വാർഡിൽ ഓരോന്നിലും യോഗ്യരായ അഞ്ച് പേരെ ഷോർട് ലിസ്റ്റ് ചെയ്താണ് സ്ഥാനാർഥികളെ തിരഞ്ഞെടുത്തത്.

തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പിലും ശക്തമായ ഇടപെടൽ നടത്തും. രാഷ്ട്രീയ പാർട്ടികളിൽനിന്ന് ഭീഷണിയും പ്രലോഭനവും ഉണ്ടെങ്കിലും ശക്തമായി മുന്നോട്ടുപോകുമെന്നും ചെല്ലാനം ട്വന്റി ട്വന്റി അറിയിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...