ടൂറിസം വിലക്ക് നീങ്ങി; സഞ്ചാരികളെത്താതെ ഇടുക്കിയിലെ ഉള്‍ഗ്രാമ പ്രദേശങ്ങള്‍ ദുരിതത്തിൽ

idukki
SHARE

വിനോദസഞ്ചാര മേഖലയിലെ വിലക്ക് നീങ്ങിയെങ്കിലും ഇടുക്കിയിലെ ഉള്‍ഗ്രാമ പ്രദേശങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് സഞ്ചാരികളെത്തുന്നില്ല. നഷ്ടങ്ങളില്‍ നിന്ന് കരകയറാന്‍ കഴിയാതെ ചെറുകിട ടൂറിസം കേന്ദ്രങ്ങള്‍ പ്രതിസന്ധിയിലാണ്. പൊന്മുടിയുള്‍പ്പടെയു്ള്ള കേന്ദ്രങ്ങള്‍ ഇപ്പോഴും ആളൊഴിഞ്ഞ അവസ്ഥയിലാണ്.

വിനോദ സഞ്ചാര മേഖലയിലെ വിലക്ക് നീങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന   ഇടുക്കിയിലെ ടൂറിസം കേന്ദങ്ങളിലേയ്ക്ക്  സഞ്ചാരികളെത്തി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രധാന കേന്ദ്രങ്ങളൊഴിച്ചാല്‍ ഉള്‍ഗ്രാമ പ്രദേശങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ആളൊഴിഞ്ഞ്  കിടക്കുകയാണ്. പൊന്മുടി ഡാമിലെ ബോട്ടിംഗ് പുനരാരംഭിച്ചെങ്കിലും  ഇവിടെ യാതൊരു തിരക്കുമില്ല.  അറ്റകുറ്റ പണികള്‍ നടത്തി ബോട്ടുകള്‍ സര്‍വ്വീസിനിറക്കിയെങ്കിലും ഇങ്ങനെ  സഞ്ചാരികളെ കാത്ത് കിടക്കുകയാണ് . 

ജീവനക്കാരുടെ ശമ്പളവും ദിവസേനയുള്ള മറ്റ് ചിലവുകളുമടക്കം ലക്ഷങ്ങളുടെ ബാധ്യതതയിലേയ്ക്കാണ് ചെറുകിട ടൂറിസം കേന്ദ്രങ്ങള്‍ നീങ്ങുത്. ഒപ്പം ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ചെറുകിട കച്ചവടക്കാരും കടുത്ത പ്രതിസന്ധിലാണ്.

MORE IN KERALA
SHOW MORE
Loading...
Loading...