3 മീറ്റിറിലേറെ നീളം; ചുരുണ്ടുകൂടി പെരുമ്പാമ്പ്; ഭീതിയിലായി നാട്

idukki-snake
SHARE

ഇടുക്കി അടിമാലിയിൽ കത്തിപ്പാറ ഒഴുക സിറ്റിയിലെ മരത്തിൽ പെരുമ്പാമ്പ്. നാട്ടുകാർ ഭീതിയിൽ. ഇന്നലെ രാവിലെ എട്ടരയോടെ വാച്ചിലമ്പുമാലിൽ സുരേഷിന്റെ കൃഷിയിടത്തിലുള്ള പനയിൽ പാമ്പിനെ കണ്ടത്. 3 മീറ്ററിലേറെ നീളം വരും. പനംകുട്ടി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എ. ശിവപ്രസാദിന്റെ നേതൃത്വത്തിൽ വനപാലകർ എത്തിയെങ്കിലും പാമ്പ് സമീപത്തുള്ള തേക്ക് മരത്തിനു മുകളിലേക്ക് കയറി. പാമ്പിനെ താഴെ ഇറക്കാൻ കഴിയാത്ത സാഹചര്യത്തിൽ വനപാലകർ തിരികെ പോയി. വൈകിട്ടും പാമ്പ് മരത്തിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതെ വന്നതോടെ നാട്ടുകാർ ഭീതിയിലായി.

MORE IN KERALA
SHOW MORE
Loading...
Loading...