ജോസഫ് മാർ ഗ്രിഗോറിയോസ് ഷഷ്ടിപൂർത്തി നിറവിൽ; ആർഭാടങ്ങൾ ഒഴിവാക്കി ആഘോഷം

birthday-wb
SHARE

യാക്കോബായ സഭാ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് ഷഷ്ടിപൂർത്തി നിറവിൽ. കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽകരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രലലിയായിരുന്നു ഈ വർഷത്തെ  പിറന്നാളാഘോഷം.   

പരുമല ഗ്രിഗോറിയോസ് തിരുമേനിയുടെ നാലാം തലമുറക്കാരനായ ജോസഫ് മാർ ഗ്രിഗോറിയോസ് 1960ലാണ് ജനിച്ചത്. പതിമൂന്നാം വയസ്സിൽ ശെമ്മാശൻ പട്ടവും ഇരുപത്തിമൂന്നാം വയസിൽ വൈദിക പട്ടവും ലഭിച്ചു. കോവിഡ് കാലമായതിനാൽ ആർഭാഢങ്ങൾ ഒഴിവാക്കിയായിരുന്നു അറുപതാം പിറന്നാളാഘോഷം. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. 

മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സംഗമം ഉദ്ഘാടനം ചെയ്തു. എം സ്വരാജ് എംഎൽഎ , അനൂബ് ജേക്കബ് എംഎൽഎ, തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ ചന്ദ്രിക ദേവി തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രിയടക്കം രാഷ്ട്രീയ- സാംസ്ക്കാരിക രംഗത്തെ പ്രമുഖർ ഓൺലൈനായി ആശംസകൾ അറിയിച്ചു. 

MORE IN KERALA
SHOW MORE
Loading...
Loading...