സഹായത്തിന് ആരുമില്ല; കോവിഡ് വാർഡിൽ 76കാരനെ അന്നമൂട്ടി നഴ്സ്; ഹൃദ്യം

alp-nurse-pic
നഴ്സ് സ്റ്റെഫി, മെഡിക്കൽ കോളജ് ആശുപത്രി കോവിഡ് വാർഡിൽ വയോധികനു ഭക്ഷണം വാരി നൽകുന്ന നഴ്സ് സ്റ്റെഫി സൈമൺ (സുഹൈൽ സനി പകർത്തിയ ചിത്രം).
SHARE

കോവിഡ് വാർഡിലെ വയോധികനെ അന്നമൂട്ടുന്ന നഴ്സിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ സ്നേഹം നേടുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ഒന്നാം വാർഡിൽ സഹായികളില്ലാതെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗോപിപ്പിള്ളയ്ക്ക് (76) ഭക്ഷണം വാരിക്കൊടുക്കുത്ത നഴ്സ് സ്റ്റെഫി സൈമണിന്റെ ചിത്രം, വാർഡിലുണ്ടായിരുന്ന സുഹൈൽ സനിയാണ് പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്

കഴിഞ്ഞ മാസം കോവിഡ് ഡ്യൂട്ടി െചയ്യുന്നതിനിടെയായിരുന്നു സംഭവം. കരാർ അടിസ്ഥാനത്തിലാണ് സ്റ്റെഫി ജോലി ചെയ്യുന്നത്.  സഹായത്തിന് ആരും ഇല്ലാതിരുന്ന ഗോപിപ്പിള്ള ഭക്ഷണം കഴിക്കാൻ മടി കാണിച്ചിരുന്നു. സ്റ്റെഫി നിർബന്ധിച്ചാണ് അദ്ദേഹത്തിന് ഭക്ഷണം നൽകിയിരുന്നത്. ചിത്രം സമൂഹമാധ്യമത്തിൽ വന്നതോടെ നേരിട്ടും അല്ലാതെയും പലരും വിളിച്ച് അഭിനന്ദിച്ചുവെന്ന് സ്റ്റെഫി പറഞ്ഞു. ആലപ്പുഴ പൂന്തോപ്പ് വലിയവീട്ടിൽ പരേതനായ സൈമണിന്റെയും ഷീലയുടെയും മകളാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...