ഹൃദയവും, ശ്വാസകോശവും തകരാറിലായി; പിന്നാലെ വാഹനാപകടവും; കനിവ് കാത്ത് മോഹനൻ

mohanan
SHARE

എറണാകുളം കങ്ങരപ്പടിയിൽ ഹൃദയവും, ശ്വാസകോശവും തകരാറിലായ അറുപതുകാരന് ഇരുട്ടടിയായി വാഹനാപകടവും. ബന്ധുക്കളാരുമില്ലാത്ത കൊല്ലം ശൂരനാട്ടുകാരൻ മോഹനനാണ് വാടക വീട്ടിൽ ഒറ്റയ്ക്ക് നരകിക്കുന്നത്.

പണിമുടക്കിക്കൊണ്ടിരിക്കുന്ന ഹൃദയവും, ശ്വാസകോശവും ഈ മനുഷ്യനെ കുറച്ചൊന്നുമല്ല നരകിപ്പിക്കുന്നത്. കൊല്ലം ശൂരനാട് സ്വദേശിയായ മോഹനന് സംസാരിക്കുമ്പോൾ വാക്കുകൾ മുറിയും. ശ്വാസകോശം പകുതി മാത്രമാണ് ശേഷിക്കുന്നത് എന്നതു മാത്രമാണ് ഈ അറുപതുകാരന് ഡോക്ടർമാരിൽനിന്ന് മനസിലായത്. ഹൃദയത്തിലെ ബ്ലോക്കിന് മരുന്നുണ്ട്. ഇതിനിടെ അപകടത്തിൽ കാൽമുട്ട് തകർന്നു . എറണാകുളം കങ്ങരപ്പടിയിലെ വാടക വീട്ടിൽ സഹായത്തിനുപോലും ആരുമില്ലാതെയാണ് മോഹനൻ കഴിച്ചു കൂട്ടുന്നത്.

മോഹനൻ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിൽസയിലായിരുന്നു. നാട്ടുകാരുടെ സഹായം കൊണ്ടാണ് മരുന്നും, ഭക്ഷണവും കിട്ടുന്നത്.

അക്കൗണ്ട് വിവരങ്ങൾ

പേര്  : മോഹനൻ മോഹനൻ

ബാങ്ക് : എസ്.ബി.ഐ കങ്ങരപ്പടി ബ്രാഞ്ച്

A/c No: 67390324964

IFSC : SBIN0014968

MORE IN KERALA
SHOW MORE
Loading...
Loading...