പെട്ടിമുടി ദുരന്തം; രക്ഷപ്പെട്ടവർക്ക് ഭൂമി കൈമാറി; ആശ്വാസത്തിൽ കുടുംബങ്ങൾ

pettimudi
SHARE

പെട്ടിമുടി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയുടെ കൈമാറ്റവും വീടുകളുടെ തറക്കല്ലീടലും നടന്നു. 8 കുടുംബങ്ങൾക്കാണ്  പുനരധിവാസപദ്ധതി നടപ്പാക്കുന്നത്. വീടുകളുടെ തറക്കലിടൽ ചടങ്ങ് വൈദ്യുതി മന്ത്രി എം എം മണി നിർവഹിച്ചു.  ഓഗസ്റ്റ് 6ന് രാത്രിയാണ് പെട്ടിമുടിയെ മണ്ണുമൂടിയതു. 70 പേരുടെ ജീവൻ പെട്ടിമുടി ദുരന്തത്തിൽ നഷ്ടമായി. ഇതിൽ 4 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 

85 ദിവസത്തിനു  ശേഷമാണ് അപകടത്തിൽപെട്ട അവശേഷിക്കുന്ന എട്ടു കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച ഭൂമി കൈമാറിയത്.കെ.ഡി.എച്ച് വില്ലേജില്‍ ഉള്‍പ്പെട്ട കുറ്റിയാര്‍വാലിലെ   50 സെന്റ് ഭൂമി എട്ടു കുടുംബങ്ങൾക്കായി കൈമാറി.

സ്വന്തം മണ്ണും, ഉറ്റവരും നഷ്ട്ടപ്പെട്ട കുടുമ്പങ്ങൾക്കു  സർക്കാർ സഹായം  ആശ്വാസമായി. അപകടത്തിൽ കാണാതായ നാലുപേരുടെ ബന്ധുക്കൾക്കും സർക്കാർ പ്രഖ്യാപിച്ച ധനസഹായം നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 

MORE IN KERALA
SHOW MORE
Loading...
Loading...