ജില്ലയിലെവിടെയും ആധാരം റജിസ്റ്റർ ചെയ്യാം; ‘എനിവെയർ’ നിലവില്‍ വന്നു

registration-wb
SHARE

ജില്ലയ്ക്കകത്തെ ഏത് സബ് റജിസ്ട്രാര്‍ ഒാഫീസിലും  ആധാരം റജിസ്റ്റര്‍ ചെയ്യാവുന്ന എനിവെയര്‍ റജിസ്ട്രേഷന്‍ സമ്പ്രദായം നിലവില്‍ വന്നു. സബ് റജിസ്ട്രാര്‍ ഒാഫീസുകളിലെ അഴിമതിയും കാലതാമസവും ഒഴിവാക്കാനാണിത്. വസ്തു എവിടെയാണോ അതിന്റ പരിധിയില്‍ വരുന്ന ഒാഫീസില്‍ മാത്രമേ നിലവില്‍ റജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയുണ്ടായിരുന്നുള്ളു. 

ജില്ലാ റജിസ്ട്രാര്‍ക്ക് മാത്രമേ ജില്ലയിലെ ഏത് ആധാരവും റജിസ്റ്റര്‍ ചെയ്യാന്‍ അധികാരമുള്ളു. ഈ അധികാരമാണ് പുതിയ ഉത്തരവിലൂടെ എല്ലാ സബ് റജിസ്ട്രാര്‍മാര്‍ക്കും ലഭിക്കുന്നത്. അതായത് ജില്ലയിലെ ഏത് ഭൂമിയും ഉടമസ്ഥന്റ സൗകര്യം അനുസരിച്ച് ഏത് സബ് റജിസ്ട്രാര്‍ ഒാഫീസിലും റജിസ്റ്റര്‍ 

ചെയ്യാം. ഇതുവഴി വില്‍ക്കുന്നയാളിനും വാങ്ങുന്നയാളിനും സൗകര്യപ്രദമായതും തിരക്കില്ലാത്തതുമായ ഒാഫീസ് തിരഞ്ഞെടുക്കാം. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കാം. ഏതെങ്കിലും പ്രദേശത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചാലും മറ്റൊരിടത്ത് സേവനം കിട്ടും. പുതിയ രീതി വരുന്നതോടെ  മികച്ച സേവനം നല്‍കുന്നതില്‍ സബ് റജിസ്ട്രാര്‍ ഒാഫീസുകള്‍ തമ്മില്‍ ആരോഗ്യകരമായ മല്‍സരമുണ്ടാകുമെന്നാണ് സര്‍ക്കാരിന്റ കണക്കുകൂട്ടല്‍. 

നാലുവര്‍ഷത്തിനിടെ അറുപത് ഉദ്യോഗസ്ഥരാണ് ഇടപാടുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയതിനും അപമര്യാദയായി പെരുമാറിയതിനും  സസ്പെന്‍ഷനിലായത്. പുതിയ രീതി വരുന്നതോടെ കൈക്കൂലി കുറയും. നഗരങ്ങളിലെ ഒാഫീസുകളിലെ തിരക്ക് കുറയ്ക്കാനും നിശ്ചിത എണ്ണം കഴിഞ്ഞുള്ള 

ടോക്കണുകള്‍ തിരിക്കില്ലാത്ത ഒാഫീസുകളിലേക്ക് മാറ്റാനും സൗകര്യമൊരുങ്ങുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ആന്ധ്രാപ്രദേശില്‍ 2013 മുതല്‍ നടപ്പാക്കിയ ക്രമീകരണമാണ് സംസ്ഥാനത്തും നിലവില്‍ വന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...