കിലോ 45 രൂപ; സവാള വിറ്റ് ഹോർട്ടികോർപ്പ്; 2 ടൺ തീർന്നത് നിമിഷ നേരത്തിൽ

INDIA-ECONOMY-INFLATION
SHARE

കോഴിക്കോട് ഹോർട്ടികോർപ്പിലെത്തിയ രണ്ട് ടൺ സവാള വിറ്റു തീർന്നത് നിമിഷങ്ങൾക്കുള്ളിൽ. ലോഡ് ഇറക്കി കണ്ണടച്ച് തുറക്കും മുമ്പേ സവാളച്ചാക്കുകൾ കാലിയായി. നാഫെഡ് വഴി സംഭരിച്ച സവാള കിലോഗ്രാമിന് 45 രൂപയെന്ന നിരക്കിലാണ് വിറ്റഴിച്ചത്. ഒരാൾക്ക് ഒന്നരക്കിലോഗ്രാം വീതം നൽകി.

പൊതുവിപണിയിൽ കിലോയ്ക്ക് 70 ലേറെ രൂപയാണ് വില. നേരത്തെ ഇത് 85 രൂപയായിരുന്നു. എട്ട് ടൺ സവാളയാണ് ആദ്യഘട്ടത്തിൽ കോഴിക്കോടേക്ക് എത്തിച്ചത്. 500 ടൺ സവാള ഹോർട്ടി കോർപ് വഴി ആദ്യഘട്ടത്തിൽ വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം. സപ്ലൈകോ, കൺസ്യൂമർഫെഡ് എന്നിവ മുഖേന 1,300 ടൺ കൂടി നൽകുന്നുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...