വീട്ടിലെ കുളത്തിൽ മുതല ഇറങ്ങിയെന്ന് അഭ്യൂഹം; നാട്ടുകാർ പരിഭ്രാന്തിയിൽ

alappuzha-arattuvazhy-rumour-crocodile-in-the-pond.jpg.image.845.440
SHARE

കുളത്തിൽ മുതല ഇറങ്ങിയെന്ന് അഭ്യൂഹം.നാട്ടുകാർ പരിഭ്രാന്തിയിൽ. ആറാട്ടുവഴി കാർളശ്ശേരിൽ കെ.എൻ.സിമിയുടെ വീട്ടിലെ കുളത്തിലാണ് മുതല ഇറങ്ങിയതായി വീട്ടുകാരും നാട്ടുകാരും പറയുന്നത്. ഇന്നലെ വൈകിട്ട് മൂന്നിനാണ് കണ്ടത്. കൂട്ടിൽ കിടന്ന താറാവുകൾ ബഹളം കൂട്ടിയപ്പോൾ ഓടിയെത്തിയ സിമിയുടെ സഹോദരൻ മാർട്ടിൻ ആണ് ആദ്യം ‘ഈ ജീവിയെ’ കാണുന്നത്. കുടുംബാംഗങ്ങളും അയൽവാസികളും ഓടിയെത്തിയപ്പോൾ ഇതു കുളത്തിലേക്ക് ചാടിയതായി മാർട്ടിൻ പറഞ്ഞു.

വീടിനു സമീപംവരെ നാട്ടുചാലുണ്ട്. മഴക്കാലത്ത് നാട്ടുചാൽ വഴി കയറിതാകാമെന്നു നാട്ടുകാരും പറയുന്നു. തുടർന്നു കുളക്കരയിൽ ലൈറ്റ് സ്ഥാപിച്ച് വലയും മറ്റും കെട്ടി സംരക്ഷിച്ചു. രാത്രി എട്ടരയോടെ പരിസ്ഥിതി പ്രവർത്തകൻ ഷൈൻ കെ.ഉമ്മൻ സ്ഥലത്തെത്തി. കഴുത്തോളം താഴ്ചയുള്ള കുളത്തിൽ തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല. കുളത്തിൽ കണ്ടതു മുതല ആയിരിക്കില്ലെന്നും ഉടുമ്പ് ആകാമെന്നും ഷൈൻ പറഞ്ഞു. 

MORE IN KERALA
SHOW MORE
Loading...
Loading...