രാത്രിയിൽ നാടിനെ മുൾമുനയിലാക്കി പെരുമ്പാമ്പ്; ഒടുവിൽ പിടികൂടി

kottayam-pulikkal-junction-phython-caught.jpg.image.845.440
SHARE

രാത്രിയിൽ നാടിനെ മുൾമുനയിലാക്കി പെരുമ്പാമ്പിനെ കണ്ടെത്തി. മരത്തണ്ണൂർ ഭാഗത്താണ് സംഭവം. രാത്രി 8 മണിയോടെ വാലങ്കര ലാലുവിന്റെ പുരയിടത്തിനു മുന്നിൽകൂടി പെരുമ്പാമ്പ് പോകുന്നത് വഴിയാത്രക്കാരാണ് കണ്ടത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും പെരുമ്പാമ്പിനെ കണ്ടെത്തിയില്ല.

ആളുകൾ പിരിഞ്ഞുപോയി. രാത്രി 10 മണിയോടെ വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ കയ്യാലയ്ക്കു സമീപം വീണ്ടും പാമ്പിനെ കണ്ടു. വിവരം അറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ പിടികൂടി കൊണ്ടുപോയി.

MORE IN KERALA
SHOW MORE
Loading...
Loading...