പ്രളയദുരിതബാധിതര്‍ക്കുള്ള സഹായധനം വൈകുന്നു; പ്രതിഷേധം

floodkuttanadhome-04
SHARE

പ്രളയദുരിതബാധിതര്‍ക്കുള്ള സഹായധനം വൈകുന്നതില്‍ ആലപ്പുഴയില്‍ പ്രതിഷേധം. കലക്ട്രേറ്റിന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം കലക്ടര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് താല്‍കാലികമായി പിന്‍വലിച്ചു. വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് മൂന്നുദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാക്കാമെന്നാണ് കലക്ടറുടെ ഉറപ്പ്.

കൈനകരി പഞ്ചായത്തിലെ ആറുപങ്ക് പാടത്ത് മടവീണാണ് സിജിമോന്റെ വീട് നിലംപൊത്തിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും സഹായധനം ഇനിയും ലഭിച്ചിട്ടില്ല. ഇങ്ങനെ സര്‍ക്കാര്‍ സഹായം വൈകിയ നാലുകുടുംബങ്ങളാണ് കലക്ട്രേറ്റിന് മുന്നില്‍ അനിശ്ചിതകാലസമരത്തിന് എത്തിയത്. 

ദുരിത ബാധിതരുടെ നഷ്ടം തിട്ടപ്പെടുത്തി ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം കൈനകരി വികസന സമിതിയാണ് സംഘടിപ്പിച്ചത് കലക്ടറുടെ ഉറപ്പ് നീണ്ടാല്‍ അനിശ്ചിതകാല സമരം നടത്താനാണ് കൈനകരി വികസന സമിതിയുടെ തീരുമാനം

MORE IN KERALA
SHOW MORE
Loading...
Loading...