പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത ഏറെ ചര്‍ച്ച ചെയ്യണം: മുഖ്യമന്ത്രി

malabar
SHARE

പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത ഏറെ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രത്തിനൊപ്പം മനുഷ്യരുടെ ജാഗ്രതയും അതിജീവനത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ പുതിയ വികസന പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.  

ലബോറട്ടറി, ഗസ്റ്റ് ഹൗസ്, അക്വാട്ടിക് ബയോപാര്‍ക്, ഡിജിറ്റല്‍ ഗാര്‍ഡന്‍ തുടങ്ങി പത്ത് പദ്ധതികള്‍ക്കാണ് തുടക്കമായത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും താമസിച്ച് ഗവേഷണ പദ്ധതികളില്‍ പങ്കാളികളാകാനുള്ള സൗകര്യമുണ്ട്. കൂടുതലാളുകളെ ഉള്‍പ്പെടുത്തി ശില്‍പശാല സംഘടിപ്പിക്കുന്നതിനും കഴിയും. മികവുറ്റ റോഡുള്‍പ്പെടെ പൂര്‍ത്തിയാക്കിയതെല്ലാം ഗാര്‍ഡന്റെ വികസനക്കുതിപ്പിന് വേഗം കൂട്ടും.  

അടുത്തഘട്ട നവീകരണ പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പി.ടി.എ റഹീം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.-

MORE IN KERALA
SHOW MORE
Loading...
Loading...