കോവിഡ് വ്യാപനം അതിരൂക്ഷം; പുന്നപ്ര തെക്കുഗ്രാമപഞ്ചായത്ത് സമ്പൂർണ അടച്ചിടലിലേക്ക്

punnapra
SHARE

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ആലപ്പുഴ പുന്നപ്ര തെക്കുഗ്രാമപഞ്ചായത്ത് സമ്പൂർണ അടച്ചിടലിലേക്ക്. ഇതുവരെ അഞ്ഞൂറോളം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. അതേസമയം ജില്ലയില്‍ കോവിഡ് മാനദണ്ഡം പാലിക്കാതെ മല്‍സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.

17 വാർഡിലും കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെയാണ് പഞ്ചായത്തില്‍ നിയന്ത്രണം കര്‍ശനമാക്കുന്നത്. ഇന്നുമുതല്‍ ദേശീയ പാതയിലേക്കുള്ള എല്ലാവഴികളും അടക്കും. പുന്നപ്ര ജംഗ്ഷനിൽ ഇരു ഭാഗത്തും ചെക്ക് പോസ്റ്റുകളും സ്ഥാപിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഉച്ചക്ക് 2 വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. രോഗ ബാധിതരുടെ എണ്ണം വർധിച്ചതിനാൽ പഞ്ചായത്തിലെ പല വാർഡുകളും പല ഘട്ടമായി കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റിയിരുന്നു. ഇതിനു ശേഷവും രോഗികള്‍ കൂടിയതോടെയാണ് പഞ്ചായത്താകെ അടക്കാൻ തീരുമാനിച്ചത്. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പഞ്ചായത്തും പോലീസും അറിയിച്ചു.

അതേസമയം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മത്സ്യബന്ധനം നടക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് പായൽക്കുളങ്ങര അഞ്ചാലുംകാവില്‍ കലക്ടര്‍ പരിശോധനയ്ക്കെത്തി. മാസ്ക് പോലും ധരിക്കാതെയാണ് പല തൊഴിലാളികളും ജോലിയെടുക്കുന്നത്. സാമൂഹിക അകലവും പാലിക്കുന്നില്ല. മല്‍സ്യമേഖലയില്‍ വീ്ണ്ടും നിയന്ത്രണം കൊണ്ടുവരണോയെന്ന് ആലോചിക്കാന്‍‍ കലക്ട്രേറ്റില്‍ ഇന്ന് യോഗംചേരുന്നുണ്ട്

MORE IN KERALA
SHOW MORE
Loading...
Loading...