‘ഫോണ്‍ നമ്പര്‍ തരൂ..’; സെല്‍ഫിയെടുത്ത് രാഹുല്‍ ചോദിച്ചു: പ്രവര്‍ത്തകന്റെ കുറിപ്പ്

rahul-selfie-viral
SHARE

‘നമ്പർ തരൂ.. ഞാൻ നിനക്ക് അയച്ചുതരാം..’ രാഹുൽ ഗാന്ധി ആ വാക്ക് തെറ്റിച്ചില്ല. സാധാരണ പ്രവർത്തകന്റെ നമ്പറിലേക്ക് സ്വന്തം ഫോണിലെടുത്ത ആ സെൽഫി അദ്ദേഹം അയച്ചുെകാടുത്തു. കെ.ടി.ഫവാസ് എന്ന പ്രവർത്തകൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച അനുഭവക്കുറിപ്പ് കോൺഗ്രസ് പ്രവർത്തകർ പങ്കുവയ്ക്കുകയാണ്. 

രാഹുലിനെ കാണണം, ഒപ്പം നിന്ന് സെൽഫി എടുക്കണം എന്ന മോഹവുമായി വണ്ടി കയറിയതാണ്. രാഹുലിന്റെ വണ്ടിയടുത്തെത്തിയപ്പോൾ ഓടിച്ചെന്നു. സുരക്ഷാ ജീവനക്കാർ പിടിച്ചുമാറ്റിയെങ്കിലും സെൽഫി മോഹം രാഹുലിനെ അറിയിച്ചു. എടുക്കാൻ അനുവാദം കിട്ടിയപ്പോഴാണ് മറ്റൊരു പ്രശ്നം. വ്യക്തമായി ചിത്രം കിട്ടുന്നില്ല. ആ അവസ്ഥ തിരിച്ചറിഞ്ഞ രാഹുൽ സ്വന്തം ഫോണിൽ പ്രവർത്തകനൊപ്പം സെൽഫി എടുത്ത ശേഷം അയാളുടെ നമ്പർ വാങ്ങി ചിത്രം അയച്ചുകൊടുത്തു.

കുറിപ്പ് വായിക്കാം: 

എന്തുകൊണ്ട് രാഹുൽ ഗാന്ധി...? ഇന്നലെ രാഹുൽജി രാവിലെ കോഴിക്കോട് എയർപ്പോട്ടിൽ വരുന്ന് എന്ന് അറിഞ്ഞ് പ്രിയ സുഹൃത്തുക്കളായ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജന.സെക്രട്ടറി Farook OK Adv Mp Subramanyan,Ashar thrithപ്പമാണ് ഞാനും അവിടെ എത്തിയത്, ജീവിതത്തിലെ വലിയ ഒരാഗ്രഹമായിരുന്നു അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുക്കുക എന്നത്.

രാഹുൽജി യുടെ വണ്ടി നീങ്ങിയപ്പോൾ ഞാൻ അടുത്തേക്ക് ഓടി ചെന്നു,സുരക്ഷാ ഉദ്യോഗസ്ഥർ മാറ്റാൻ ശ്രമിച്ചപ്പോൾ രാഹുൽജി എന്നോട് സെൽഫി എടുത്തോളാൻ പറഞ്ഞു, പക്ഷേ എന്‍റെ ഫോണിൽ ക്ലിയറായി കിട്ടിയില്ല, അങ്ങയോടൊപ്പം ഒരു ഫോട്ടോ എടുക്കുക എന്റെ സ്വപ്നമാണ് എന്ന്ഞാൻ അത് അദ്ദേഹത്തോട് പറഞ്ഞപ്പോൾ രാഹുൽജിയുടെ ഫോണിൽ തന്നെ ഫോട്ടോ എടുത്തു. എന്നോട് പറഞ്ഞു നമ്പർ തരാൻ ഞാൻ നിനക്ക് അയച്ചു തരാം.. എന്നാൽ എന്റെ പ്രതീക്ഷ തെറ്റിക്കാതെ ഇന്നു രാവിലെ എന്റെ ഫോണിലേക്ക് ഞാൻ കാത്തിരുന്ന രാഹുൽജി എടുത്ത ഫോട്ടോ എത്തി... ഇതിൽ പരം എന്തു വേണം ,ജീവിതത്തിൽ ഒരിക്കൽ പോലും എന്നെ കണ്ടിട്ടില്ലാത്ത ഒരു സാധാരണ പ്രവർത്തകനെ പോലും പരിഗണിക്കുന്ന ഇദ്ദേഹം തന്നെയാണ് എന്റെ ലീഡർ ,ഓരോ സാധാരണക്കാരന്റെയും ലീഡർ.. Love you

MORE IN KERALA
SHOW MORE
Loading...
Loading...