മദ്യവും ലഹരിയും നിറയുന്ന ആദിവാസികോളനികള്‍; തികഞ്ഞ അരക്ഷിതാവസ്ഥ

liquor-wb
SHARE

പാലക്കാട് വാളയാര്‍ കഞ്ചിക്കോട്് മേഖലകളിലെ ആദിവാസികോളനികളെ ദുര്‍ബലമാക്കി മദ്യവും മറ്റു ലഹരിവസ്തുക്കളും. അടച്ചുറപ്പില്ലാത്ത ഒാലപ്പുരയിലാണ് മിക്കവരുടെയും ജീവിതം. വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും ബോധവല്‍ക്കരണത്തിലെ കുറവും അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുന്നു.

പുതുശേരി പഞ്ചായത്തിലെ അഞ്ചാംവാര്‍ഡിലാണ് ചെല്ലങ്കാവ് കോളനി. ഇവിടെ മാത്രമുളളത് മുപ്പതു ആദിവാസി കുടുംബങ്ങള്‍. കൃഷിയിടങ്ങളിലും ഇഷ്ടികച്ചൂളകളിലുമായുളള ജോലി. മദ്യം മിക്കവരുടെയും ജീവിതത്തിന്റെ ഭാഗമാണെന്ന് ഇവര്‍ തന്നെ പറയുന്നു. 

  കരിമ്പനകളുടെ ഒാലവിരിച്ച മേല്‍ക്കൂരയ്ക്ക് കീഴെയാണ് ജീവിതം. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ താമസിക്കുന്നയിടത്ത് അടച്ചുറപ്പുളള വീടുകളില്ല. 

    എക്സൈസിന്റെ വിമുക്തി പദ്ധതിപ്രകാരമുളള ബോധവല്‍ക്കരണമൊക്കെ ആദിവാസി ഉൗരുകളിലേക്ക് എത്തിയോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിക്കേണ്ടതാണ്.

MORE IN KERALA
SHOW MORE
Loading...
Loading...