എം.എം. ഹസന്‍ ജമാഅത്തെ ഇസ്്ലാമി അമീറിനെ വീട്ടില്‍ പോയി കണ്ടു; യുഡിഎഫിൽ അതൃപ്തി

ameer-wb
SHARE

യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ ജമാഅത്തെ ഇസ്്ലാമി അമീറിനെ വീട്ടില്‍ പോയി കണ്ട് ചര്‍ച്ച നടത്തിയതില്‍ യു.ഡി.എഫിനുളളിലും കോണ്‍ഗ്രസ് നേതൃത്വത്തിലും അസ്വസ്ഥത. യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണക്കു ശ്രമിക്കുന്നുവെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഹസന്‍ നടത്തിയ 

കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസിലെ പല മുതിര്‍ന്ന നേതാക്കളും അസ്വസ്ഥരാണ്.

കേരള ജമാഅത്തെ ഇസ്്ലാമി അമീര്‍ എം.ഐ. അബ്ദുല്‍ അസീസിന്റെ നിലമ്പൂര്‍ എടക്കരക്കടുത്ത നാരോക്കാവിലെ വീട്ടിലെത്തിയാണ് എം.എം. ഹസന്‍ കൂടിക്കാഴ്ച നടത്തിയത്. ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശിനേയും ഒപ്പം കൂട്ടിയിരുന്നു. ആര്യാടന്‍ മുഹമ്മദ് അടക്കമുളള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം വെല്‍ഫെയര്‍പാര്‍ട്ടിയെ  കാലങ്ങളായി ശക്തമായി എതിര്‍ത്തു വരുബോഴാണ് എം.എം. ഹസന്റെ പുതിയ പാലമിടല്‍. യു.ഡി.എഫ് കണ്‍വീനറായ ശേഷം ആദ്യമായി മലപ്പുറത്ത് എത്തിയപ്പോള്‍ പാണക്കാടെത്തി മുസ്്ലീംലീഗ് നേതാക്കളായ ഹൈദരലി ശിഹാബ് തങ്ങളേയും പി.കെ. കുഞ്ഞാലിക്കുട്ടിയേയും കെ.പി.എ മജീദിനേയും കണ്ട് ഞായറാഴ്ച ചര്‍ച്ച നടത്തിയിരുന്നു. വൈകിട്ടാണ് എം.എം. ഹസന്‍ എടക്കരയിലെത്തി അബ്ദുഅസീസുമായ ചര്‍ച്ച നടത്തിയത്. സംസ്ഥാനത്തെ പ്രധാന നേതാക്കളോട് ആലോചിച്ചാണോ എം.എം. ഹസന്റെ ചര്‍ച്ചകളെന്നും സംശയമുണ്ട്. 

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലടക്കം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക സഖ്യങ്ങള്‍ക്ക്  മുസ്്ലീംലീഗ് ചര്‍ച്ചകള്‍ നടത്തിയത് വിവാദമായതോടെ ലീഗ് പിന്നോട്ടു പോയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ പ്രാദേശികമായി നീക്കുപോക്കുകള്‍ നടത്തട്ടെ എന്നാണ് ഇപ്പോഴത്തെ തീരുമാനം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള സഖ്യനീക്കങ്ങള്‍ക്കെതിരെ യൂത്തുലീഗും ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...