നിയമനമില്ല; അധ്യാപകർ തെരുവ് കച്ചവടത്തിലേക്ക്; പ്രതിഷേധം

TEACHERS-WB
SHARE

ജീവിക്കാൻ തെരുവോര കച്ചവടവുമായി അധ്യാപകർ. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നിയമന അംഗീകാരം ലഭിക്കാത്തവരാണ് പുതിയ സമര രീതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

പൊതുവിദ്യാഭ്യാസ രംഗത്തെ മികവിനെക്കുറിച്ച് അഭിമാന പുളകിതരാകുന്ന സർക്കാർ ഇവരെ ഒന്നു കാണണം. സർക്കാരിനൊപ്പം മികവിനു വേണ്ടി കൈകോർത്ത അധ്യാപക സമൂഹത്തിന്റെ ഭാഗമാണ് ഇവരും. എയ്ഡഡ് മേഖലയിൽ ജോലിക്കുകയറിയ നാലായിരത്തിലധികംപേരാണ് നിയമന അംഗീകാരം കാത്തു നിൽക്കുന്നത്. അഞ്ചു വർഷമായിട്ടും നിയമന അംഗീകാരം ലഭിക്കാത്തവരുണ്ട്. ആർക്കും ശമ്പളം പോലുമില്ല. ഇതോടെയാണ് കലക്ടറ്റേറുകളുടെയും , 

സെക്രട്ടേറിയറ്റിന്റെയും മുന്നിൽ തെരുവ് കച്ചവടത്തിന് അധ്യാപകരിറങ്ങിയത്.ഓട്ടോ ഓടിച്ചും , കൂലിപ്പണിക്കുപോയുമാണ് പല അധ്യാപകരും കുടുംബം പോറ്റുന്നത്. നിലവിലുള്ള സംരക്ഷിത അധ്യാപകരെ മുഴുവൻ നിയമിക്കാൻ മാനേജ്മെന്റുകൾ തയാറായിട്ടും സർക്കാർ തുടർ നടപടി സ്വീകരിച്ചിട്ടില്ല.

MORE IN KERALA
SHOW MORE
Loading...
Loading...