യന്ത്രത്തിന്റെ കേബിൾ പൊട്ടി; തെങ്ങില്‍ തലകീഴായി കുടുങ്ങി; ഒടുവിൽ രക്ഷ

coconut-accident
SHARE

തെങ്ങിൽ കയറുന്നതിനിടെ യന്ത്രത്തിന്റെ കേബിൾ പൊട്ടി തെങ്ങിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചേർത്തല ചാരമംഗലം കളത്തിവീട് കവലയ്ക്കു സമീപത്തെ വീട്ടിൽ തെങ്ങുകയറാനെത്തിയ കഞ്ഞിക്കുഴി തെക്കേവല്ലേടത്ത് ചന്ദ്രനാണ് (58) തെങ്ങിന് മുകളിൽ കുടുങ്ങിയത്. 45 അടിയോളം ഉയരത്തിലായിരുന്നു തെങ്ങ്. മുകളിൽ എത്തിയപ്പോൾ തെങ്ങുകയറ്റ യന്ത്രത്തിന്റെ കേബിൾ പൊട്ടി ഒറ്റക്കാലിൽ 

തല കീഴായി തൂങ്ങിക്കിടക്കുകയായിരുന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഏണിയും വടവും ഉപയോഗിച്ച് ചന്ദ്രനെ താഴെയെത്തിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ ടി.കെ. ഷിബു, ജി.വിജയൻ, ഫയർമാൻ ആൻഡ് റെസ്ക്യു ഓഫിസർമാരായ എസ്.സുജിത്കുമാർ, സി.ഇ. വർഗീസ്, വി.എം. മിഥുൻ, കെ.എസ്. സുജിത്, സി.വി. വിപിൻ, പി.ആർ. രതീഷ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

MORE IN KERALA
SHOW MORE
Loading...
Loading...