‘നിങ്ങളെ കൈകാര്യം ചെയ്യാൻ ഒരാൾ കൂടി’; മന്ത്രിയോട് കുഞ്ഞാലിക്കുട്ടി; വിഡിയോ

kunjalikutty-sunilkumar
SHARE

ദേശീയ രാഷ്ട്രീയത്തിലേക്ക് പോയ താങ്കൾ എന്തിനാണ് കേരള രാഷ്ട്രീയത്തിലേക്ക് വീണ്ടും മടങ്ങി വരുന്നത്. അതിന്റെ പിന്നിലെ രഹസ്യം എന്താണ്?. ചോദിക്കുന്നത് കൃഷി മന്ത്രി വി.എസ് സുനിൽ കുമാറാണ്. ഉത്തരം പറയേണ്ടത് പി.കെ കുഞ്ഞാലിക്കുട്ടി എംപിയും. സഭാ ടിവിക്ക് വേണ്ടിയുള്ള പ്രത്യേക അഭിമുഖത്തിലാണ് മന്ത്രിയും കുഞ്ഞാലിക്കുട്ടിയും നേർക്കുനേർ എത്തിയത്. 

‘നിങ്ങളെ കൈകാര്യം ചെയ്യാൻ ഒരാൾ കൂടി ഇരിക്കട്ടെന്ന് കരുതി. (കുഞ്ഞാലിക്കുട്ടിയുടെ ചിരിയോടെയുള്ള മറുപടി). പാർട്ടി പറഞ്ഞിട്ടാണ് തിരികെ കേരളത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ അതു അനിവാര്യമാണ്. മൽസരിക്കുമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല.. അതു പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഇ.ടിയാണ് ഇനി ദേശീയ രാഷ്ട്രീയം ശ്രദ്ധിക്കുക. മികച്ച പ്രതിപക്ഷ നേതാക്കളുടെ കൂട്ടത്തിൽ ഞാനും വേണം എന്ന് പാർട്ടിക്ക് തോന്നി അതാണ് കാരണം.’ സുനിൽകുമാറിന്റെ ചോദ്യത്തിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി. വിഡിയോ കാണാം. 

MORE IN KERALA
SHOW MORE
Loading...
Loading...