സഹോദരന്റെ മൃതദേഹം എത്തുംമുൻപ് സഹോദരി കുഴഞ്ഞുവീണു മരിച്ചു

mumthas-death
SHARE

മഞ്ചേരി: മെറ്റൽ കട്ടർ തലയിൽ വീണു മരിച്ച സഹോദരന് അന്ത്യയാത്ര നൽകാൻ‍ എത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു. പുല്ലഞ്ചേരി കരിമുടിക്കൽ പരേതനായ അലവിയുടെ ഭാര്യ മുംതാസ് (63) ആണ് ആനക്കയം പുള്ളിയിലങ്ങാടി തറവാട്ടു വീട്ടിൽ മരിച്ചത്. 

ജോലിക്കിടെ കട്ടർ തലയിൽവീണ് മരിച്ച പറമ്പൻ മുഹമ്മദ് സഹീറിന്റെ മൂത്ത സഹോദരിയാണ് മുംതാസ്. രാവിലെ ഒൻപതരയോടെ ബന്ധുക്കളോട് സംസാരിച്ചുനിൽക്കെ കുഴഞ്ഞുവീണ് തൽക്ഷണം മരിക്കുകയായിരുന്നു. സഹീറിന്റെ മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞു‍ കൊണ്ടുവരുന്നതിന്റെ തൊട്ടു മുൻപ് ആണ് സംഭവം. 

സഹീറിന്റെ മൃതദേഹം ഉച്ചയോടെ പുള്ളിയിലങ്ങാടി ജുമാ മസ്ജിദിൽ കബറടക്കി. മുംതാസിന്റെ കബറടക്കം പുല്ലഞ്ചേരി ജുമാ മസ്ജിദിൽ നടത്തി. മുംതാസിന്റെ മക്കൾ: സുബൈദ, ജംഷീദ, ജംഷാദ്. മരുമക്കൾ: മുസ്തഫ, ബഷീർ, ഷാനു.

MORE IN KERALA
SHOW MORE
Loading...
Loading...